നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ ബോം​ബേ​റ്; പോ​ലീ​സ് പീ​ഡ​ന​മെ​ന്ന ഹ​ർ​ജി ത​ള്ളി
Tuesday, January 22, 2019 12:49 AM IST
കൊ​ച്ചി: നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു ബോം​ബെ​റി​ഞ്ഞ കേ​സി​ലെ പ്ര​തി​യെ ഒ​ളി​വി​ൽ പാ​ർ​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ചു പോ​ലീ​സ് പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി നൂ​റ​നാ​ട് സ്വ​ദേ​ശി ഗോ​പി​നാ​ഥ​ൻ നാ​യ​ർ ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി.
ജ​നു​വ​രി മൂ​ന്നി​നു ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലി​നെ​ത്തു​ട​ർ​ന്നാ​ണു നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു​നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.
കേ​സി​ലെ പ്ര​തി പ്ര​വീ​ൺ ഇ​വ​രു​ടെ വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​താ​യി സൂ​ച​ന ല​ഭി​ച്ച​ത​നു​സ​രി​ച്ചു നൂ​റ​നാ​ട് എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​ക​ൽ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ച്ചി​രു​ന്നെ​ന്നും ഇ​തു​വ​രെ പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.
ഹ​ർ​ജി​ക്കാ​രോ​ട് അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​നും നി​യ​മ​പ​ര​മാ​യി അ​ന്വേ​ഷ​ണം തു​ട​രാ​നും വ്യ​ക്ത​മാ​ക്കി​യാ​ണ് ഹ​ർ​ജി ഡി​വി​ഷ​ൻ ബെ​ഞ്ച് ത​ള്ളി​യ​ത്.