പ​ര​ശു​വ​യ്ക്ക​ൽ വി​ല്ലേ​ജ് ഓ​ഫീ​സ് സ്മാ​ർ​ട്ടാ​കു​ന്നു
Tuesday, January 22, 2019 12:49 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: താ​ലൂ​ക്കി​ലെ ആ​ദ്യ സ്മാ​ർ​ട് വി​ല്ലേ​ജ് ഓ​ഫീ​സ് പ​ര​ശു​വ​യ്ക്ക​ലി​ൽ യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നാ​ളെ രാ​വി​ലെ 10ന് ​ന​ട​ക്കും. സി.​കെ.​ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​കെ. വാ​സു​കി വി​ശി​ഷ്ടാ​തി​ഥി​യാ​കും.44 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് പ​ദ്ധ​തി​യി​ൽ പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്നും പ​ര​ശു​വ​യ്ക്ക​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​നെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ സ്വ​ന്ത​മാ​യൊ​രു വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ടം വേ​ണ​മെ​ന്ന പ​ര​ശു​വ​യ്ക്ക​ൽ ഗ്രാ​മ​വാ​സി​ക​ളു​ടെ ഏ​റെ​ക്കാ​ല​ത്തെ ആ​വ​ശ്യം യാ​ഥാ​ർ​ഥ്യ​മാ​വു​ക​യാ​ണ്.
പാ​റ​ശാ​ല മ​ണ്ഡ​ല​ത്തി​ലെ മ​റ്റ് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളെ​ക്കൂ​ടി സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​വീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യി സി. ​കെ. ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ അ​തി​വേ​ഗം സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ം.