ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്ക് സ​മ്പൂ​ർ​ണ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം
Tuesday, January 22, 2019 12:49 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്ക് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്നു. പൊ​ങ്കാ​ല മ​ഹോ​ത്സ​വ ദി​ന​ങ്ങ​ളി​ൽ ക്ഷേ​ത്ര പ​രി​സ​ര​ത്തു സ​മ്പൂ​ർ​ണ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​കെ. വാ​സു​കി അ​റി​യി​ച്ചു.
പൊ​ങ്കാ​ല​യു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ചേ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ത​ല യോ​ഗ​മാ​ണു സ​മ്പൂ​ർ​ണ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.
ഫെ​ബ്രു​വ​രി 20നാ​ണ് ഇ​ത്ത​വ​ണ​ത്തെ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല. ഫെ​ബ്രു​വ​രി 12 മു​ത​ൽ 21 വ​രെ​യാ​ണ് പൊ​ങ്കാ​ല മ​ഹോ​ത്സ​വം. ഉ​ത്സ​വ​മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള 21 കോ​ർ​പ്പ​റേ​ഷ​ൻ വാ​ർ​ഡു​ക​ളി​ൽ പൂ​ർ​ണ​മാ​യി ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ പ്ര​ഖ്യാ​പി​ച്ചു.
പൊ​ങ്കാ​ല​യ്ക്കു വ​രു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ, കു​പ്പി​ക​ൾ എ​ന്നി​വ കൊ​ണ്ടു​വ​രു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. മ​ൺ​ക​പ്പ്, സ്റ്റീ​ൽ പാ​ത്ര​ങ്ങ​ൾ, പാം ​പ്ലേ​റ്റ്സ് എ​ന്നി​വ ഉ​പ​യോ​ഗി​ക്ക​ണം.ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു തു​റ​ക്കു​ന്ന താ​ത്കാ​ലി​ക ക​ട​ക​ളി​ല​ട​ക്കം പ്ലാ​സ്റ്റി​ക് പാ​യ്ക്ക​റ്റു​ക​ളി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല.
പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ൽ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ അ​ട​ച്ചു​പൂ​ട്ടും. പ്ലാ​സ്റ്റി​ക്കി​നു പ​ക​രം ബ്രൗ​ൺ ക​വ​റു​ക​ളി​ൽ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കാ​വു​ന്ന​താ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.
ഉ​ത്സ​വ​ത്തി​നാ​യി ലൈ​സ​ൻ​സ് ന​ൽ​കു​ന്ന താ​ത്കാ​ലി​ക വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ൽ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല. അ​ന്ന​ദാ​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നാ​യി ബ​ബി​ൾ ടോ​പ്പ്, ആ​ർ​ഒ സം​വി​ധാ​ന എ​ന്നി​വ ഉ​പ​യോ​ഗി​ക്കാം. ചൂ​ടു​വെ​ള്ള​വും ന​ൽ​കാ​വു​ന്ന​താ​ണ്. പ്ലാ​സ്റ്റി​ക് പാ​ത്ര​ങ്ങ​ളോ ക​പ്പു​ക​ളോ അ​നു​വ​ദി​ക്കി​ല്ല. അ​ന്ന​ദാ​ന​ത്തി​ന് ആ​വ​ശ്യ​മു​ള്ള സ്റ്റീ​ൽ പാ​ത്ര​ങ്ങ​ളും ഗ്ലാ​സു​ക​ളും ന​ഗ​ര​സ​ഭ​യി​ൽ​നി​ന്നു ല​ഭ്യ​മാ​ണെ​ന്നു കോ​ർ​പ്പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കു​ന്ന​തി​നും പ​രി​സ്ഥി​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു.
ശ​ബ്ദ​മ​ലി​നീ​ക​ര​ണം ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ക​ർ​ശ​ന​മാ​ക്കു​മെ​ന്നു ക​ള​ക്ട​ർ പ​റ​ഞ്ഞു. ഇ​തി​നാ​യി മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡും പോ​ലീ​സും സ്പെ​ഷ​ൽ ഡ്രൈ​വ് ന​ട​ത്ത​ണം. നി​യ​മ ലം​ഘ​നം ന​ട​ത്തു​ന്ന​വ​രു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കും. പൊ​ങ്കാ​ല​യ്ക്ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ കൂ​ടു​ത​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്കും. പെ​ട്രോ​ൾ പ​മ്പു​ക​ൾ, കെ​എ​സ്ഇ​ബി. ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ എ​ന്നി​വ​യി​ൽ​നി​ന്നു സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ച്ചേ പൊ​ങ്കാ​ല അ​ടു​പ്പു​ക​ളി​ടാ​ൻ അ​നു​വ​ദി​ക്കൂ. ക്ഷേ​ത്ര പ​രി​സ​ര​ത്തും ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള ഹോ​ട്ട​ലു​ക​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​നെ​യും ആ​രോ​ഗ്യ വ​കു​പ്പി​നെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി. ആം​ബു​ല​ൻ​സ്, മ​രു​ന്ന് എ​ന്നി​വ സ​ഹി​ത​മു​ള്ള മെ​ഡി​ക്ക​ൽ സം​ഘം ക്ഷേ​ത്ര പ​രി​സ​ര​ങ്ങ​ളി​ലും ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​മു​ണ്ടാ​കും.
ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​മെ​ന്ന് കെ​എ​സ്ഇ​ബി​യും റെ​യി​ൽ​വേ​യും യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ എ​ഡി​എം വി.​ആ​ർ. വി​നോ​ദ്, ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.