നേമത്ത് ന​ട​ൻ സ​ത്യ​ന്‍റെ പേ​രി​ലു​ള്ള സ്റ്റേ​ഡി​യം അ​വ​ഗ​ണ​ന​ക​ൾ​ക്കു ന​ടു​വി​ൽ
Tuesday, January 22, 2019 12:49 AM IST
നേ​മം : ന​ഗ​ര​സ​ഭ നേ​മം മേ​ഖ​ല​യി​ലെ ന​ട​ൻ സ​ത്യ​ന്‍റെ പേ​രി​ലു​ള്ള സ​ത്യ​ൻ​ന​ഗ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​നി പ​ന്ത് ഉ​രു​ള​ണ​മെ​ങ്കി​ൽ ന​ഗ​ര​സ​ഭ ക​നി​യ​ണം. കു​ളം നി​ക​ത്തി​യാ​ണ്ഒ​രേ​ക്ക​ർ തൊ​ണ്ണൂ​റ് സെ​ന്‍റ് സ്ഥ​ല​ത്ത് സ്റ്റേ​ഡി​യം പ​ഴ​യ നേ​മം പ​ഞ്ചാ​യ​ത്തി​ന്‍റെ കാ​ല​ത്ത് നി​ർ​മി​ച്ച​ത്.
ഇ​ന്നും സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും ച​തു​പ്പും വെ​ള്ള​ക്കെ​ട്ടു​മാ​യി​ട്ടാ​ണ് കി​ട​ക്കു​ന്ന​ത്. മ​ഴ​യ​ത്ത് വെ​ള്ളം കെ​ട്ടാ​തി​രി​ക്കാ​ൻ ഓ​ട നി​ർ​മി​ക്കു​ക​യും മൈ​താ​നം മ​ണ്ണി​ട്ട് ഉ​യ​ർ​ത്തി ക​ളി​ക്കാ​ൻ യോ​ഗ്യ​മാ​ക്കു​ക​യും ചെ​യ്താ​ലേ സ്റ്റേ​ഡി​യ​ത്ത് ക​ളി ന​ട​ക്കൂ.
എ​സ്റ്റേ​റ്റ് വാ​ർ​ഡി​ലു​ൾ​പ്പെ​ടു​ന്ന സ​ത്യ​ൻ​ന​ഗ​ർ സ്റ്റേ​ഡി​യം നി​റ​യെ കാ​ട് പി​ടി​ച്ചു​കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളാ​യി. 1988 ലാ​ണ് നേ​മം പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ൽ ഈ ​സ്റ്റേ​ഡി​യ​ത്തി​ന് ത​റ​ക്ക​ല്ലി​ട്ട​ത്. 1989 ൽ ​മ​ന്ത്രി​യാ​യി​രു​ന്ന വി.​ജെ. ത​ങ്ക​പ്പ​നാ​ണ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. നേ​മം പ​ഞ്ചാ​യ​ത്ത് ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​മാ​യി​ട്ടും ഉ​ദ്ഘാ​ട​ന​സ​മ​യ​ത്തെ അ​വ​സ്ഥ​യി​ൽ നി​ന്നും സ്റ്റേ​ഡി​യം ഇ​തു​വ​രെ വി​ക​സി​ച്ചി​ട്ടി​ല്ല. ഓ​രോ ന​ഗ​ര​സ​ഭ ബ​ജ​റ്റി​ലും സ​ത്യ​ൻ​ന​ഗ​ർ സ്റ്റേ​ഡി​യം ന​വീ​ക​രി​ക്കാ​ൻ തു​ക ഉ​ൾ​കൊ​ള്ളി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ ക​ളി​ക്കാ​രും കാ​യി​ക പ്രേ​മി​ക​ളും കാ​ത്തി​രി​ക്കു​മെ​ങ്കി​ലും അ​വ​ഗ​ണ​ന​യാ​യി​രു​ന്നു.
സ​ത്യ​ൻ മാ​ഷി​ന്‍റെ പി​താ​വ് പ​ഴ​യ വെ​ട്ടി​ക്കു​ഴി എ​ന്ന സ്ഥ​ല​ത്ത് കു​ടി​പ​ള്ളി​ക്കൂ​ടം തു​ട​ങ്ങു​ക​യും പി​ന്നീ​ട് അ​ത് സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്കൂ​ളാ​യി മാ​റു​ക​യും ചെ​യ്തു. ശ​താ​ബ്ദി പി​ന്നി​ട്ട ഈ ​സ്കൂ​ളി​ൽ സ​ത്യ​ൻ മാ​ഷ് പ​ഠി​ക്കു​ക​യും പ​ഠി​പ്പി​ക്കു​ക​യും ചെ​യ​തി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യാ​ണ് ആ ​സ്ഥ​ല​ത്തി​ന് സ​ത്യ​ൻ ന​ഗ​റെ​ന്ന് പേ​രി​ട്ട​തും സ്റ്റേ​ഡി​യം ആ ​പേ​രി​ല​റി​യ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​ത്.
ജ​ന​പ്ര​തി​നി​ധി​ക​ൾ പ​ല​ത​വ​ണ സ്റ്റേ​ഡി​യം ന​വീ​ക​ര​ണം ന​ട​ത്തു​മെ​ന്ന് പ്ര​സ്താ​വ​ന ഇ​റ​ക്കു​ന്ന​ത​ല്ലാ​തെ പ്ര​വ​ർ​ത്ത​ന​മി​ല്ല.
ഒ​രി​ക്ക​ൽ ന​ഗ​ര​സ​ഭ ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ച തു​ക വ​ഴി​മാ​റ്റി​യ​താ​യും നാ​ട്ടു​കാ​ർ​ക്ക് പ​രാ​തി​പ്പെ​ടു​ന്നു. ക​ളി കാ​ണാ​നു​ള്ള ചെ​റി​യ പ​വ​ലി​യ​നും നി​ർ​മി​ക്ക​ണം.
നേ​മം മേ​ഖ​ല​യി​ലെ പാ​പ്പ​നം​കോ​ട്, എ​സ്റ്റേ​റ്റ്, മേ​ലാം​കോ​ട്, നേ​മം, പൊ​ന്നു​മം​ഗ​ലം എ​ന്നീ അ​ഞ്ചു​വാ​ർ​ഡു​ക​ളി​ലെ കാ​യി​ക​പ്രേ​മി​ക​ൾ പ​രി​ശീ​ല​ന​ത്തി​നും ക​ളി​ക്കു​ന്ന​തി​നും ഈ ​സ്റ്റേ​ഡി​യം മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള​ത്.