അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം അ​തി​ജീ​വി​ക്കാ​ന്‍ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം നൽകി
Tuesday, January 22, 2019 12:51 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: കൂ​ട്ട​മ​ണി മു​ഴ​ങ്ങി​യ​തി​നോ​ടൊ​പ്പം കു​ട്ടി​ക​ളോ​ട് സ്കൂ​ള്‍ മൈ​താ​ന​ത്ത് ഒ​ത്തു ചേ​രാ​നു​ള്ള നി​ര്‍​ദേ​ശ​വും ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ ല​ഭി​ച്ചു.
നി​മി​ഷ​ങ്ങ​ള്‍​ക്ക​കം ക്ലാ​സ്മു​റി​ക​ള്‍ ഒ​ഴി​ഞ്ഞു. സ്കൂ​ള്‍ കോ​ന്പൗ​ണ്ടി​ലെ അ​ഗ്നി​ബാ​ധ​യാ​ണ് പ്ര​ശ്നം. വി​വ​രം അ​റി​ഞ്ഞ് ഫ​യ​ര്‍​ഫോ​ഴ്സ് യൂ​ണി​റ്റും പാ​ഞ്ഞെ​ത്തി. വെ​ള്ളം ഉ​പ​യോ​ഗി​ച്ച് തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ദ്രു​ത​ഗ​തി​യി​ല്‍ ആ​രം​ഭി​ച്ചു. ചി​ല അ​ഗ്നി​ശ​മ​ന​സൈ​നി​ക​ര്‍ തീ​പി​ടി​ച്ച കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ നി​ന്നും കു‍‍​ട്ടി​ക​ളെ ര​ക്ഷി​ച്ചു.
സ്കൂ​ളി​ലെ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്കീം ​വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ റ​സ്ക്യൂ ടീ​മാ​യി പ്ര​വ​ര്‍​ത്തി​ച്ച​പ്പോ​ള്‍ ജൂ​ണി​യ​ര്‍ റെ​ഡ്ക്രോ​സ് യൂ​ണി​റ്റ് അം​ഗ​ങ്ങ​ള്‍ പ​രി​ക്കേ​റ്റ കൂ​ട്ടു​കാ​ര്‍​ക്ക് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്‍​കു​ന്ന​തി​ല്‍ ക​ര്‍​മ​നി​ര​ത​രാ​യി.
ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കാ​ന്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണും സ്കൂ​ളി​ലെ​ത്തി​യി​രു​ന്നു. ഓ​ല​ത്താ​ന്നി വി​ക്ട​റി വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന ഫ​യ​ര്‍ മോ​ക്ക് ഡ്രി​ല്ലി​ലെ രം​ഗ​ങ്ങ​ളാ​ണി​ത്.
അ​ഗ്നി​ബാ​ധ പോ​ലു​ള്ള അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ക്രി​യാ​ത്മ​ക​മാ​യും സ​ന്ദ​ര്‍​ഭോ​ചി​ത​മാ​യും പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​തി​ന്‍റെ അ​നി​വാ​ര്യ​ത വി​ദ്യാ​ര്‍​ഥി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​യി കേ​ര​ള ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ സ​ര്‍​വീ​സ​സ് നെ​യ്യാ​റ്റി​ന്‍​ക​ര യൂ​ണി​റ്റാ​ണ് മോ​ക്ക് ഡ്രി​ല്‍ സം​ഘ​ടി​പ്പി​ച്ച​ത്.
അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ടി. ​യേ​ശു​ദാ​സ് നേ​തൃ​ത്വം ന​ല്‍​കി. ഫ​യ​ര്‍​മാ​ന്‍​മാ​രാ​യ പ്രേം​കു​മാ​ര്‍, കെ.​ജി. സു​രേ​ഷ്, ഡ്രൈ​വ​ര്‍ മെ​ക്കാ​നി​ക് കാ​ര്‍​ത്തി​കേ​യ​ന്‍, പ്ര​കാ​ശ് ലാ​ല്‍, രാ​ഹു​ല്‍, പ്ര​ശോ​ഭ്, ശ്രീ​കു​മാ​ര്‍, ശ്രീ​ജി​ത്ത്, സു​ധീ​ര്‍, സു​രേ​ഷ്കു​മാ​ര്‍, സ​ജി​കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ ടീ​മാ​ണ് മോ​ക്ക് ഡ്രി​ല്ലി​ല്‍ പ​ങ്കെ​ടു​ത്ത​ത്.
ഇ​തോ​ട​നു​ബ​ന്ധി​ച്ച് ചേ​ര്‍​ന്ന ച​ട​ങ്ങി​ല്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡ​ബ്ല്യു.​ആ​ര്‍. ഹീ​ബ മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കി. സ്കൂ​ള്‍ മാ​നേ​ജ​ര്‍ ര​ജീ​വ്, പ്രി​ന്‍​സി​പ്പ​ൽ പ്രേം​കു​മാ​ര്‍, ഹെ​ഡ്മി​സ്ട്ര​സ് അ​നി​താ ജോ​സ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.