വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ ചെ​റു​ക​ഥ ഹ്ര​സ്വ ചി​ത്ര​മാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ; ആദ്യ പ്ര​ദ​ർ​ശ​നം ന​ട​ത്തി
Tuesday, January 22, 2019 12:51 AM IST
തി​രു​വ​ന​ന്ത​പു​രം: വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ ഒ​രു മ​നു​ഷ്യ​ൻ എ​ന്ന ചെ​റു​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ച്ച ഹ്ര​സ്വ​ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ പ്ര​ദ​ർ​ശ​നം ന​ട​ത്തി. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഫാ. ​സി. സി. ​ജോ​ൺ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ് മാ​സ്റ്റ​ർ എ​ബി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 18 മി​നി​ട്ട് ദൈ​ർ​ഘ്യ​മാ​ണ് ചി​ത്ര​ത്തി​നു​ള്ള​ത്. സ്കൂ​ളി​ലെ ഏ​ഴാം​ക്ലാ​സ് വി​ദ്യ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചി​ത്രം ത​യാ​റാ​ക്കി​യ​ത്.