മ​ൺ​വി​ള ബാ​ല​സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ഓ​ഡി​റ്റോ​റി​യ​വും ഓ​പ്പ​ൺ സ്റ്റേ​ജും
Tuesday, January 22, 2019 12:51 AM IST
ക​ഴ​ക്കൂ​ട്ടം: കേ​ര​ള വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ്, തീ​ർ​ഥാ​ട​ക സ​ഞ്ചാ​ര പൈ​തൃ​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കു​ള​ത്തൂ​ർ മ​ൺ​വി​ള ശ്രീ ​മേ​ജ​ർ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ പു​തു​താ​യി പ​ണി​ത ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ​യും ഓ​പ്പ​ൺ സ്റ്റേ​ജി​ന്‍റെ​യും ഉ​ദ്ഘാ​ട​നം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. പു​തി​യ കെ​ട്ടി​ട​ത്തി​ന് മ​ഹാ​ത്മ അ​യ്യ​ൻ​കാ​ളി ഭ​വ​ൻ എ​ന്ന് മ​ന്ത്രി നാ​മ​ക​ര​ണം ചെ​യ്തു. ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ല​ത്തി​ൽ ക​ഴ​ക്കൂ​ട്ടം മ​ഹാ​ദേ​വ​ർ ക്ഷേ​ത്രം, ചെ​മ്പ​ഴ​ന്തി ഗു​രു​കു​ലം, ക​ഴ​ക്കൂ​ട്ടം കു​ള​ങ്ങ​ര ക്ഷേ​ത്രം, കു​ള​ത്തൂ​ർ കോ​ല​ത്തു​ക​ര ക്ഷേ​ത്രം, അ​ണി​യൂ​ർ ശ്രീ ​ദു​ർ​ഗാ​ദേ​വി ക്ഷേ​ത്രം തു​ട​ങ്ങി​യ ക്ഷേ​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി തീ​ർ​ഥാ​ട​ക ഇ​ട​ത്താ​വ​ള സ​ഞ്ചാ​ര പൈ​തൃ​ക പ​ദ്ധ​തി ന​ട​പ്പാ​ക്കി വ​രി​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ​ൺ​വി​ള ശ്രീ ​മേ​ജ​ർ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ 98 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഓ​പ്പ​ൺ സ്റ്റേ​ജും ഓ​ഡി​റ്റോ​റി​യ​വും നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ജി.​ശ​ങ്ക​ർ ആ​ർ​കി​ടെ​ക്റ്റ് ആ​ണ് ഡി​സൈ​ൻ ചെ​യ്ത​ത്. മേ​യ​ർ വി.​കെ.​പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ടൂ​റി​സം ഡ​യ​റ​ക്ട​ർ പി.​ബാ​ല​കി​ര​ൺ , കെ​പി​എം​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പു​ന്ന​ല ശ്രീ​കു​മാ​ർ, കൗ​ൺ​സി​ല​ർ​മാ​രാ​യ സു​നി ച​ന്ദ്ര​ൻ , എ​സ്.​ശി​വ​ദ​ത്ത് , മേ​ട​യി​ൽ വി​ക്ര​മ​ൻ, എ​ൻ.​എ​സ്. ല​ത​കു​മാ​രി, മു​ൻ ആ​റ്റി​പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​റ്റി​പ്ര സ​ദാ​ന​ന്ദ​ൻ, മ​ൺ​വി​ള രാ​ധാ​കൃ​ഷ്ണ​ൻ, എ​സ്. മ​നോ​ഹ​ര​ൻ, കെ​പി​എം​എ​സ് ശാ​ഖാ പ്ര​സി​ഡ​ന്‍റ് വാ​റു​കാ​ട് പ്ര​ദീ​പ് , ശാ​ഖാ സെ​ക്ര​ട്ട​റി ദി​നേ​ശ് ബി.​സി.​ആ​ലം​കോ​ട് സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു