കി​ടാ​രി പാ​ര്‍​ക്കി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ന​ട​ന്നു
Tuesday, January 22, 2019 12:51 AM IST
ആ​റ്റി​ങ്ങ​ൽ: കേ​ര​ള​ത്തി​ലെ ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്ക് ന​ല്ല​യി​നം ക​ന്നു​കാ​ലി​ക​ളെ ന​ല്‍​കാ​ന്‍ കി​ടാ​രി​പാ​ര്‍​ക്ക് പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും കേ​ര​ളം പാ​ല്‍ ഉ​ത്പാ​ദ​ന​ത്തി​ല്‍ സ്വ​യം​പ​ര്യാ​പ​ത കൈ​വ​രി​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​ക്കു​ന്ന പ​ദ്ധ​തി​കൂ​ടി​യാ​ണ് കി​ട​രി​പാ​ര്‍​ക്കെ​ന്നും മ​ന്ത്രി കെ. ​രാ​ജു. കി​ടാ​രി പാ​ര്‍​ക്കി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം കീ​ഴാ​റ്റി​ങ്ങ​ല്‍ തി​ന​വി​ള​യി​ല്‍ നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.
ചി​റ​യി​ന്‍​കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും കീ​ഴാ​റ്റി​ങ്ങ​ല്‍ മി​ല്‍​കോ ഡ​യ​റി യു​ണി​റ്റും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന രാ​ത്രി​കാ​ല മൊ​ബൈ​ല്‍ മൃ​ഗാ​ശു​പ​ത്രി​യു​ടെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു. വൈ​കു​ന്നേ​രം ആ​റ് മു​ത​ല്‍ രാ​വി​ലെ എ​ട്ടു​വ​രെ ചി​റ​യി​ന്‍​കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള​ള ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​കു​ന്ന രീ​തി​യി​ലാ​ണ് മൊ​ബൈ​ല്‍ മൃ​ഗാ​ശു​പ​ത്രി പ്ര​വ​ര്‍​ത്ത​നം.
യോ​ഗ​ത്തി​ല്‍ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ വി. ​ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​എ. സ​മ്പ​ത്ത് എം​പി, ബി. ​സ​ത്യ​ന്‍ എം​എ​ല്‍​എ, ക്ഷീ​ര​ക​ര്‍​ഷ​ക ക്ഷേ​മ​നി​ധി ചെ​യ​ര്‍​മാ​ന്‍ എ​ന്‍. രാ​ജ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. സു​ഭാ​ഷ്, ക്ഷീ​ര ഡ​യ​റ​ക്ട​ര്‍ ഏ​ബ്ര​ഹാം ടി. ​ജോ​സ​ഫ്, പി. ​കെ. സ​ദാ​ന​ന്ദ​ന്‍, കെ. ​വി. എ​ന്‍. മൂ​ര്‍​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ല​ജ ബീ​ഗം, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ. ​വി​ലാ​സി​നി, എ​സ്. ഡീ​ന, എ​സ്. വേ​ണു​ജി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.