ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍റെ വീ​ടാ​ക്ര​മി​ച്ച് വാ​ഹ​ന​ങ്ങ​ള്‍ ത​ക​ര്‍​ത്ത പ്ര​തി​ക​ള്‍ പി​ടി​യി​ല്‍
Tuesday, January 22, 2019 12:51 AM IST
വെ​ള്ള​റ​ട/ കാട്ടാക്കട: ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍റെ വീ​ടാ​ക്ര​മി​ച്ച് വാ​ഹ​ന​ങ്ങ​ള്‍ ത​ക​ര്‍​ത്ത പ്ര​തി​ക​ള്‍ പി​ടി​യി​ല്‍.
ആ​ക്ര​മ​ണം ന​ട​ത്തി​യ​ശേ​ഷം ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഉ​ഴ​മ​ല​ക്ക​ല്‍ ചീ​റ്റു​വി​ട്ടു​മു​റി​യി​ല്‍ തോ​ളൂ​ര്‍ വെ​ട്ട​യി​ല്‍ മോ​തി​ര​പ​ള്ളി വീ​ട്ടി​ല്‍ ഷാ​ന്‍(20, ഷാ​ജു), ചീ​റ്റു​വി​ട്ടു​മു​റി​യി​ല്‍ പു​ളി​മൂ​ട് ക​ട്ട​റ​ക്കോ​ണം ഷാ​മി​യാ​മ​ന്‍​സി​ലി​ല്‍ ജി​യാ​സ്(25) എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ മൂ​ന്നി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. നി​ര​പ്പു​കാ​ല വീ​ട്ടി​ല്‍ ഷി​ബു​വി​ന്‍റെ വീ​ട് അ​ടി​ച്ച് ത​ക​ര്‍​ത്ത​ശേ​ഷം വീ​ടി​നു​മു​ന്നി​ല്‍ നി​റു​ത്തി​യി​ട്ടി​രു​ന്ന കാ​റും ബൈ​ക്കും അ​ടി​ച്ച് ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു.
ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​ക​ളേ ഒ​ളി​സ​ങ്കേ​ത​ത്തി​ല്‍​നി​ന്നും നെ​യ്യാ​ര്‍​ഡാം എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളേ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.