എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ മു​തി​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി
Tuesday, January 22, 2019 12:51 AM IST
പാ​ങ്ങോ​ട്: എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ മു​തി​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സം​ഘം ചേ​ർ​ന്നു മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി. ഭ​ര​ത​ന്നൂ​ർ ഗ​വ.​എ​ച്ച്എ​സ്എ​സി​ലെ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. ഗ്രൗ​ണ്ടി​ൽ നി​ർ​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ ഒ​രു സം​ഘ​മെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പാ​ങ്ങോ​ട് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ പാ​ലോ​ട് ഗ​വ.​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​യു​ടെ പി​ന്നി​ലു​ള്ള മു​റി​വി​ന് അ​ഞ്ചു തു​ന്ന​ലു​ണ്ട്. ശ​രീ​ര​മാ​കെ മ​ർ​ദ​ന​മേ​റ്റ പാ​ടു​ക​ളു​ണ്ടെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്രം തു​റ​ന്നു

ആ​ര്യ​നാ​ട്: ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ഏ​ലി​യാ​വൂ​ർ മാ​ർ​ക്ക​റ്റി​ൽ പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​റ​ഹിം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ബി. സു​ജാ​ത അ​ധ്യ​ക്ഷ​യാ​യി. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​സ്. സു​നി​ൽ​കു​മാ​ർ, കെ.​ജ​യ​കു​മാ​ർ, സു​ജാ​ത, സ​ജീ​ന കാ​സിം, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ആ​ന്‍റ​ണി, മ​നി​ല ശി​വ​ൻ, ഒ.​എ​സ്. ല​ത, ബീ​ന​കൃ​ഷ്ണ​കു​മാ​ർ, ഷൈ​ജു, മ​രു​കേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.