ടോ​റ​സ് ലോ​റി​യും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്
Tuesday, January 22, 2019 12:51 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ഓ​ട്ടോ​റി​ക്ഷ​യും ടോ​റ​സ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ​ക്കും യാ​ത്ര​ക്കാ​രി​ക്കും പ​രി​ക്ക്. ഓ​ട്ടോ ഡ്രൈ​വ​ർ പി​ര​പ്പ​ൻ​കോ​ട് സ്വ​ദേ​ശി മു​ര​ളി​ധ​ര​ൻ നാ​യ​ർ (45), യാ​ത്ര​ക്കാ​രി പി​ര​പ്പ​ൻ​കോ​ട്, ആ​ശാ​ല​യ​ത്തി​ൽ ശ​ശി​ക​ല (48) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കു​പ​റ്റി​യ​ത്. സം​സ്ഥാ​ന പാ​ത​യി​ൽ പി​ര​പ്പ​ൻ​കോ​ട് ജം​ഗ്ഷ​ന് സ​മീ​പം ഇ​ന്ന​ലെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വെ​മ്പാ​യം ഭാ​ഗ​ത്ത് നി​ന്നും പി​ര​പ്പ​ൻ​കോ​ട്ടേ​യ്ക്ക് വ​രു​ക​യാ​യി​രു​ന്ന ഓ​ട്ടോ​യി​ൽ ടോ​റ​സ് ലോ​റി ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ന​ട്ടെ​ല്ലി​നും, ത​ല​യ്ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റ മു​ര​ളീ​ധ​ര​ൻ നാ​യ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ക​ഴു​ത്തി​നും ത​ല​യ്ക്കും പ​രി​ക്കേ​റ്റ ശ​ശി​ക​ല​യെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.