മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ​ര്‍​ജി​ക്ക​ല്‍ സേ​ഫ്റ്റി ചെ​ക്ക് ലി​സ്റ്റ് നി​ല​വി​ല്‍ വ​ന്നു
Tuesday, January 22, 2019 12:51 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അം​ഗീ​ക​രി​ച്ച സ​ര്‍​ജി​ക്ക​ല്‍ സേ​ഫ്ടി ചെ​ക്ക് ലി​സ്റ്റ് സ​മ്പ്ര​ദാ​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​തോ​മ​സ് മാ​ത്യു പു​തി​യ സം​വി​ധാ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​പ്പ​റേ​ഷ​ന്‍ ടേ​ബി​ളി​ല്‍ കി​ട​ക്കു​ന്ന രോ​ഗി​യ്ക്ക് ത​നി​ക്ക് ല​ഭി​ക്കു​ന്ന ചി​കി​ത്സ​യെ​പ്പ​റ്റി വ്യ​ക്ത​മാ​യ ധാ​ര​ണ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് സ​ര്‍​ജി​ക്ക​ല്‍ സേ​പ്റ്റി ചെ​ക്ക് ലി​സ്റ്റ് കൊ​ണ്ട് പ്ര​ധാ​ന​മാ​യും ഉ​ദേ​ശി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ആ​ദ്യ​മാ​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ സ​ര്‍​ജി​ക്ക​ല്‍ സേ​ഫ്റ്റി ചെ​ക്ക് ലി​സ്റ്റ് സം​വി​ധാ​നം നി​ല​വി​ല്‍ വ​ന്നി​രി​ക്കു​ന്ന​ത്. അ​ന​സ്തേ​ഷ്യോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ​യും ജ​ന​റ​ല്‍ സ​ര്‍​ജ​റി വി​ഭാ​ഗ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ എ ​തി​യ​റ്റ​റി​ല്‍ ന​ട​ന്ന​സ​ര്‍​ജി​ക്ക​ല്‍ സേ​ഫ്റ്റി ചെ​ക്ക് ലി​സ്റ്റ് സ​മ്പ്ര​ദാ​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ ജ​ന​റ​ല്‍ സ​ര്‍​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​ബ്ദു​ള്‍ ല​ത്തീ​ഫ്, അ​ന​സ്തേ​ഷ്യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​മ​ധു​സൂ​ദ​ന​ന്‍ നാ​യ​ര്‍, ഡോ. ​വി​ശ്വ​നാ​ഥ​ന്‍, എ​ആ​ര്‍​എം​ഒ ഡോ. ​ഷി​ജു മ​ജീ​ദ്, ഡോ. ​സു​ള്‍​ഫി​ക്ക​ര്‍, ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​ര്‍ ഹെ​ഡ് സി​സ്റ്റ​ര്‍ സു​ന​ന്ദ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.