പെ​രു​മ്പാ​മ്പ് വ​ല​യി​ൽ കു​ടു​ങ്ങി
Tuesday, January 22, 2019 12:51 AM IST
കാ​ട്ടാ​ക്ക​ട : വ​ല​യി​ൽ കു​രു​ങ്ങി​യ പെ​രു​മ്പാ​മ്പി​നെ കോ​ട്ടൂ​ർ കാ​ട്ടി​ലേ​യ്ക്ക് തു​റ​ന്നു​വി​ട്ടു. പൂ​വ​ൻ​വി​ള​യി​ൽ പാ​റേ​ക്ക​ട​വി​ൽ ആ​ണ് രാ​വി​ലെ ആ​റ​ര​യോ​ടെ കു​ളി​ക്കാ​ൻ എ​ത്തി​യ​വ​ർ പെ​രു​മ്പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്.​ക​ട​വി​ൽ മീ​ൻ പി​ടി​ക്കു​ന്ന​തി​നാ​യി വി​രി​ച്ചി​രു​ന്ന വ​ല​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. വെ​ള്ള​ത്തി​ൽ നി​ന്നു വ​ലി​യ ശ​ബ്ദം കേ​ട്ടു കു​ളി​ക്കാ​ൻ എ​ത്തി​യ ര​ജീ​ഷ്, ബി​ജു എ​ന്നി​വ​ർ വ​ലി​യ മീ​ൻ കു​ടു​ങ്ങി​യ​താ​കാം എ​ന്നു ക​രു​തി നോ​ക്കി​യ​പ്പോ​ഴാ​ണ് പെ​രു​മ്പാ​മ്പി​നെ ക​ണ്ട​ത്. തു​ട​ർ​ന്നു ഇ​വ​ർ വ​ല ക​ര​യ്ക്ക് ക​യ​റ്റി പെ​രു​മ്പാ​മ്പി​നെ റോ​ഡി​ൽ എ​ത്തി​ച്ചു വ​നം വ​കു​പ്പി​നേ​യും പോ​ലീ​സി​നെ​യും വി​വ​രം അ​റി​യി​ച്ചു. സം​ഭ​വം അ​റി​ഞ്ഞു പാ​മ്പി​നെ കാ​ണാ​ൻ പ്ര​ദേ​ശ​വാ​സി​ക​ൾ കൂ​ടി. പ​രു​ത്തി​പ്പ​ള്ളി റേ​ഞ്ച് അ​ധി​കൃ​ത​ർ എ​ത്തി. പെ​രു​മ്പാ​മ്പി​നെ വ​ല​യു​ടെ കു​രു​ക്കു​ക​ളി​ൽ നി​ന്നും വേ​ർ​പ്പെ​ടു​ത്തി പ​രു​ത്തി​പ്പ​ള്ളി റേ​ഞ്ച് ഓ​ഫി​സി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പാ​ന്പി​നെ ഇ​ന്ന​ലെ കാ​ട്ടി​ൽ തു​റ​ന്നു​വി​ട്ടു