വൈ​എം​സി​എ​യു​ടെ​യും ലൈ​റ്റ് ഹൗ​സി​ന്‍റെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു: ഡോ.​എ​സ്.​ചി​ത്ര
Tuesday, January 22, 2019 12:51 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ത്ര​വാ​യ​ന​യി​ലൂ​ടെ​യും പു​സ്ത​ക വാ​യ​ന​യി​ലൂ​ടെ​യും അ​റി​വ് നേ​ട​ണ​മെ​ന്നും സ​മ​കാ​ലീ​ന സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധ​മു​ള്ള​വ​രാ​യി​തീ​ര​ണ​മെ​ന്നും കേ​ര​ള ഐ​ടി മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ.​എ​സ്. ചി​ത്ര.
സ്കൂ​ൾ കു​ട്ടി​ക​ളെ നാ​ളെ​യു​ടെ ന​ല്ല പൗ​ര​ന്മാ​രാ​യി വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ വൈ​എം​സി​എ​യും ലൈ​റ്റ് ഹൗ​സും ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​റ്റു​ള്ള​വ​ർ​ക്ക് മാ​തൃ​ക​യാ​ണെ​ന്നും അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു​വെ​ന്നും ഡോ. ​ചി​ത്ര പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം വൈ​എം​സി​എ, കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യേ​ഴ്സ് 91 ബാ​ച്ച് അ​ലൂ​മി​നി സം​ഘ​ട​ന​യാ​യ ലൈ​റ്റ് ഹൗ​സ് എ​ന്നി​വ​യു​ടെ സം​യു​ക്ത അ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ൻ​പ​ത് മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി പ​രീ​ക്ഷ എ​ങ്ങ​നെ പ​ഠി​ക്കാം, എ​ങ്ങ​നെ എ​ഴു​താം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്തി​യ "ഈ​സി എ​ക്സാം' സൗ​ജ​ന്യ ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഡോ. ​ചി​ത്ര.
ച​ട​ങ്ങി​ൽ വൈ​എം​സി​എ ഹൈ​സ്കൂ​ൾ പ്രോ​ഗ്രാം​സ് ചെ​യ​ർ​മാ​ൻ ബെ​ൻ​സി വി. ​തോ​മ​സ്, ലൈ​റ്റ് ഹൗ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ.​ഗി​രി​ജ, വൈ​എം​സി​എ സെ​ക്ര​ട്ട​റി ബി​റ്റി കെ.​വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മോ​ട്ടി​വേ​ഷ​ൻ ട്രെ​യി​ന​റും അ​ധ്യാ​പ​ക​നു​മാ​യ സ​ണ്ണി കൂ​ട്ടു​ങ്ക​ൽ (തൊ​ടു​പു​ഴ), യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ പ്ര​ഫ. ഷി​ജോ ഫി​ലി​പ്പ്, കോ​സ്മോ​പൊ​ളി​റ്റ​ൻ ഇ​എ​ൻ​ടി സ​ർ​ജ​ൻ ഡോ. ​പോ​ൾ സാ​മു​വ​ൽ, വൈ​എം​സി​എ ഹൈ​സ്കൂ​ൾ പ്രോ​ഗ്രാം​സ് ചെ​യ​ർ​മാ​ൻ ബെ​ൻ​സി വി. ​തോ​മ​സ് എ​ന്നി​വ​ർ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി.