മുനന്പം മനുഷ്യക്കടത്ത് : ഒ​രാ​ൾ​കൂ​ടി ക​സ്റ്റ​ഡി​യി​ൽ
Tuesday, January 22, 2019 1:04 AM IST
കൊ​ച്ചി: മു​ന​ന്പം മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഡ​ൽ​ഹി​യി​ൽ​നി​ന്ന് ഒ​രാ​ളെ കൂ​ടി അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ത​മി​ഴ് വം​ശ​ജ​നാ​യ ര​വി സ​നൂ​പ് രാ​ജ​യെ​യാ​ണ് അം​ബേ​ദ്ക​ർ ന​ഗ​ർ കോ​ള​നി​യി​ൽ​നി​ന്നു പി​ടി​കൂ​ടി​യ​ത്. മ​നു​ഷ്യ​ക്ക​ട​ത്ത് സം​ഘ​ത്തി​ന്‍റെ ഏ​ജ​ന്‍റു​മാ​രി​ലൊ​രാ​ളാ​ണെ​ന്നു സം​ശ​യി​ക്കു​ന്ന ഇ​യാ​ളെ കൊ​ച്ചി​യി​ലെ​ത്തി​ച്ച​ശേ​ഷം വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും.
ഇ​യാ​ളു​ടെ മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​നു​മ​ട​ക്കം യാ​ത്രാ​സം​ഘ​ത്തി​ലു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം സം​ശ​യി​ക്കു​ന്ന​ത്. ബോ​ട്ടി​ൽ ക​യ​റി​പ്പ​റ്റാ​നാ​കാ​തെ ഇ​യാ​ൾ ഡ​ൽ​ഹി​യി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് ക​രു​തു​ന്നു.
അ​ന്വേ​ഷ​ണസം​ഘം നേ​ര​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​ഭു ദ​ണ്ഡ​പാ​ണി​യു​ടെ (ദീ​പ​ക്) സു​ഹൃ​ത്താ​ണ് ര​വി​യെ​ന്നാ​ണു വി​വ​രം. പ്ര​ഭു​വി​നെ​യും ഡ​ൽ​ഹി​യി​ൽ​നി​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്ന​ത്. ഇ​യാ​ളെ കൊ​ച്ചി​യി​ൽ വി​വി​ധ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ സം​യു​ക്ത​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. ഇ​രു​വ​രെ​യും കൂ​ടു​ത​ൽ ചോ​ദ്യം​ചെ​യ്താ​ൽ മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട യ​ഥാ​ർ​ഥ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നു പോ​ലീ​സ് ക​രു​തു​ന്നു.
ദ​ണ്ഡ​പാ​ണി​യു​ടെ ഭാ​ര്യ​യും മ​ക​ളും സം​ഘ​ത്തി​ലു​ണ്ടെ​ന്നു നേ​ര​ത്തെ അ​ന്വേ​ഷ​ണസം​ഘ​ത്തി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു. മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടു 11 ഏ​ജ​ന്‍റു​മാ​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​താ​യാ​ണു വി​വ​രം. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ സെ​ൽ​വ​ൻ, ശ്രീ​കാ​ന്ത​ൻ എ​ന്നി​വ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടും.
നി​ര​വ​ധി​പേ​രി​ൽ​നി​ന്നു ല​ക്ഷ​ങ്ങ​ൾ വാ​ങ്ങി​യാ​ണ് ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് ക​ട​ത്താ​മെ​ന്നു വാ​ഗ്ദാ​നം ന​ൽ​കി​യ​തെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചു. നാ​ൽ​പ​തോ​ളം പേ​ർ​ക്കു ക​ഷ്ടി​ച്ച് സ​ഞ്ച​രി​ക്കാ​വു​ന്ന ബോ​ട്ടി​ൽ നൂ​റി​ല​ധി​കം ആ​ളു​ക​ളെ അ​ടി​ത്ത​ട്ടി​ല​ട​ക്കം നി​റ​ച്ചാ​ണ് ബോ​ട്ട് മു​ന​ന്പ​ത്തു​നി​ന്നു പോ​യ​തെ​ന്നും ബോ​ട്ടി​ൽ തി​ര​ക്കാ​യി​രു​ന്ന​തി​നാ​ൽ പ​ല​ർ​ക്കും പോ​കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നു​മാ​ണു പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷ​ണം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. മു​ഖ്യ​പ്ര​തി​യാ​യ ശ്രീ​കാ​ന്ത​നാ​യി ത​മി​ഴ്നാ​ട്ടി​ല​ട​ക്കം അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ത​മി​ഴ്നാ​ട്ടി​ലെ ശ്രീ​ല​ങ്ക​ൻ അ​ഭ​യാ​ർ​ഥി ക്യാ​ന്പു​ക​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളെ​പ്പ​റ്റി കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.
അ​തേ​സ​മ​യം മു​ന​ന്പം വ​ഴി ഓ​സ്ട്രേ​ലി​യ​യി​ലേ​ക്കു പു​റ​പ്പെ​ട്ട ബോ​ട്ട് ഇ​ന്തോ​നേ​ഷ്യ​ൻ തീ​ര​ത്തെ​ത്തി​യെ​ന്ന സ്ഥി​രീ​ക​രി​ക്കാ​ത്ത വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​രു​ന്നു​ണ്ട്.