കു​ട്ടി​ക്കാ​നം പ​ട്ട​യ​മേ​ള: 6,065 പേ​ർ​ക്ക് പ​ട്ട​യം ന​ൽ​കി
Tuesday, January 22, 2019 10:48 PM IST
കു​ട്ടി​ക്കാ​നം: കു​ട്ടി​ക്കാ​ന​ത്തു ന​ട​ന്ന പ​ട്ട​യ​മേ​ള​യി​ൽ 6055 പേ​ർ​ക്ക് പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്തു. മ​രി​യ​ൻ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​ട്ട​യ​മേ​ള റ​വ​ന്യു മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

മ​ന്ത്രി എം.​എം. മ​ണി, ജോ​യ്സ് ജോ​ർ​ജ് എം​പി, ഇ.​എ​സ് ബി​ജി​മോ​ൾ എം​എ​ൽ​എ, റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ​ക​ള​ക്ട​ർ കെ. ​ജീ​വ​ൻ ബാ​ബു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വെ​യ​ർ​ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ വാ​ഴൂ​ർ സോ​മ​ൻ, തോ​ട്ടം തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി.​എ​സ്. രാ​ജ​ൻ, കെ ​എ​സ്ആ​ർ​ടി​സി ഡ​യ​റ​ക​ട​ർ സി.​വി. വ​ർ​ഗീ​സ്, അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ൻ​ചാ​ർ​ജ് ഷാ​ജി പൈ​നാ​ട​ത്ത്, പീ​രു​മേ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു​വ​ടു​ത​ല, വാ​ഗ​മ​ണ്‍ പ​ഞ്ചാ​യ​ത്തം​ഗം മോ​ളി ഡൊ​മി​നി​ക്, അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ആ​ർ. ദി​നേ​ശ​ൻ, പീ​രു​മേ​ട് പ​ഞ്ചാ​യ​ത്തം​ഗം ബീ​നാ​മ്മ ജേ​ക്ക​ബ്, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ശി​വ​രാ​മ​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, ബി​ജെ​പി ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ബി​നു ജെ. ​കൈ​മ​ൾ, പി.​സി. രാ​ജ​ൻ, അ​നു​ബ് ഫ്രാ​ൻ​സി​സ്, പി.​കെ. ജ​യ​ൻ പി​ള്ള, തോ​മ​സ് ജോ​സ​ഫ്, മാ​ർ​ട്ടി​ൻ മാ​ണി, നോ​ബി​ൾ ജോ​സ​ഫ്, ജോ​ണി ചെ​റു​പ​റ​ന്പി​ൽ, കെ. ​സു​രേ​ഷ് ബാ​ബു, എ​ഡി​എം പി.​ജി. രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

നാ​ലു​ സെ​ന്‍റി​ന്‍റെ
ഉ​ട​മ​യാ​യ​പ്പോ​ൾ ശാ​ര​ധയ്​ക്ക് ജ​ന്മ​സാ​ഫ​ല്യ​മാ​യി

കു​ട്ടി​ക്കാ​നം: ത​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ക​ഴി​ഞ്ഞി​രു​ന്ന നാ​ലു​സെ​ന്‍റ് സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ാവ​കാ​ശം സ്വ​ന്ത​മാ​യി ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ന് എ​ഴു​പ​താ​ണ്ടി​ന്‍റെ ദൈ​ർ​ഘ്യ​മാ​ണ് എ​ഴു​പ​തു​കാ​രി​യാ​യ ശാ​ര​ദ​ക്കും ഇ​വ​ർ​ക്ക് ക​രു​ത​ലാ​യി എ​ത്തി​യ ല​ക്ഷ്മി​യ​മ്മ​ക്കും. ഒ​രു​വ​ർ​ഷം നീ​ണ്ട പ​രി​ശ്ര​മ​ത്തി​ലൊ​ടു​വി​ലാ​ണ് ശാ​ര​ദ​യ​യു​ടെ നാ​ലു​സെ​ന്‍റ് ഭൂ​മി​യു​ടെ പ​ട്ട​യം ഇ​വ​ർ​ക്ക് ല​ഭി​ച്ച​ത്. കു​മ​ളി റോ​സാ​പ്പൂ​ക്ക​ണ്ട​ത്തി​ലാ​ണ് ശാ​ര​ദ​യും മ​ക​നും താ​മ​സി​ക്കു​ന്ന​ത്.

നാ​ലു​മ​ക്ക​ളു​ള്ള ശാ​ര​ദ​യു​ടെ ഭ​ർ​ത്താ​വ് നേ​ര​ത്തെ മ​രി​ച്ചി​രു​ന്നു. മ​ക്ക​ളി​ൽ ഒ​രാ​ൾ മ​ര​ണ​പ്പെ​ടു​ക​യും ര​ണ്ടു പെ​ണ്‍​മ​ക്ക​ളെ വി​വാ​ഹം ക​ഴി​പ്പി​ച്ച് അ​യയ്​ക്കു​ക​യും ചെ​യ്തു. വി​റ​കു​പെ​റു​ക്കി വി​റ്റാ​ണ് ഇ​വ​ർ ദൈ​നം​ദി​ന ജീ​വി​തം ക​ഴി​ച്ചു​കൂ​ട്ടി​യി​രു​ന്ന​ത്. അ​സു​ഖ​ബാ​ധി​ത​നാ​യ മ​ക​ന്‍റെ ചി​കി​ത്സാച്ചെ​ല​വു​ക​ളും സാ​ന്പ​ത്തി​കബു​ദ്ധി​മു​ട്ടു​ക​ളും ഉ​ള്ള​തി​നാ​ൽ പ​ട്ട​യ​ത്തി​നാ​യി അ​പേ​ക്ഷി​ച്ചിരു​ന്നി​ല്ല.

അ​യ​ൽ​വാ​സി​യും ച​ങ്ങാ​തി​യു​മാ​യ ല​ക്ഷ്മി​യ​മ്മ​യു​ടെ ഇ​ട​പെ​ട​ലാ​ണ് ത​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന ഭൂ​മി​യു​ടെ അ​വ​കാ​ശ​ത്തി​നാ​യു​ള്ള ശ്ര​മ​ത്തി​നു​പി​ന്നി​ൽ. വി​ദ്യാ​ഭ്യാ​സ​മി​ല്ലാ​ത്ത ഇ​വ​ർ​ക്ക് തു​ണ​യാ​യ​ത് വി​ല്ലേ​ജി​ലെ ജീ​വ​ന​ക്കാ​രാ​യി​രു​ന്നു. ഇ​രു​വ​രും ഒ​ന്നി​ച്ച് അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും പ​ട്ട​യ​മേ​ള​യി​ൽ ശാ​ര​ദ​യ്ക്ക് മാ​ത്ര​മാ​ണ് പ​ട്ട​യം​ല​ഭി​ച്ച​ത്. എ​ങ്കി​ലും കൂ​ട്ടാ​യി ല​ക്ഷ്മി​യും ഇ​വ​ർ​ക്കൊ​പ്പം പ​ട്ട​യ​മേ​ള​യി​ൽ എ​ത്തി​യി​രു​ന്നു. ല​ക്ഷി​മി​ക്ക് ര​ണ്ടു​സെ​ന്‍റ് സ്ഥ​ല​മാ​ണു​ള്ള​ത്. ഇ​തി​നും പ​ട്ട​യ​മി​ല്ല.

ര​ണ്ടു​പ​തി​റ്റാ​ണ്ടി​ന്‍റെ
പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ
ഖ​ദീ​ജു​മ്മ​ക്കും പ​ട്ട​യം

പീ​രു​മേ​ട്: ര​ണ്ടു​പ​തി​റ്റാ​ണ്ട് നീ​ണ്ട പ​രി​ശ്ര​മ​ങ്ങ​ൾ​ക്കും നി​യ​മ പോ​രാ​ട്ട​ങ്ങ​ൾ​ക്കു​മൊ​ടു​വി​ൽ മി​ച്ച​ഭൂ​മി​ക്ക് പ​ട്ട​യം ല​ഭി​ച്ച​ത്തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഖ​ദീ​ജു​മ്മ. വ​ണ്ടി​പ്പെ​രി​യാ​ർ ക​റു​പ്പു​പാ​ലം ഉ​രു​ണി​യി​ൽ വീ​ട്ടി​ൽ ഖ​ദീ​ജു​മ്മ​യ്ക്ക് 1985ലാ​ണ് സ​ർ​ക്കാ​ർ മി​ച്ച​ഭൂ​മി ന​ൽ​കി​യ​ത്. മ​ഞ്ചു​മ​ല വി​ല്ലേ​ജി​ൽ ഉ​ൾ​പ്പെ​ട്ട സ​ർ​വേ ന​ന്പ​ർ 459-ൽ​പെ​ട്ട ഭൂ​മി​യാ​ണി​ത്.

പ​ട്ട​യ​ത്തി​നാ​യി നി​ര​വ​ധി ത​വ​ണ ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങി​യ ഇ​വ​ർ​ക്കെ​ന്നും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. പി​ൻ​മാ​റാ​ൻ ത​യാ​റ​ല്ലാ​യി​രു​ന്ന ഖ​ദീ​ജു​മ്മ​യ്ക്ക് ഒ​പ്പം 2001-ൽ ​മി​ച്ച​ഭൂ​മി ല​ഭി​ച്ച 40 പേ​ർ​ചേ​ർ​ന്ന് പ​ട്ട​യ​ത്തി​നാ​യി ഹൈ​ക്കോ​ട​തിയെ സ​മീ​പി​ച്ചു. എ​ന്നാ​ൽ അ​നു​കൂ​ല​മാ​യ വി​ധി സ​ന്പാ​ധി​ച്ചെ​ടു​ക്കാ​ൻ ഇ​വ​ർ​ക്ക് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പി​ന്നീ​ട് ക​ഴി​ഞ്ഞ​വ​ർ​ഷം വീ​ണ്ടും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​നം-​റ​വ​ന്യൂ വ​കു​പ്പു​ക​ൾ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ വ​ന​ഭൂ​മി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​ന്‍റെ ഫ​ല​മാ​യാ​ണ് ര​ണ്ടു പ​തി​റ്റാ​ണ്ട് നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ഇ​വ​ർ​ക്ക് പ​ട്ട​യം ല​ഭി​ച്ച​ത്.

മ​ന്നാ​ങ്ക​ണ്ട​ത്തി​ന്‍റെ
40 ആ​ണ്ട​ത്തെ
കാ​ത്തി​രി​പ്പി​നു​വി​രാ​മം

കു​ട്ടി​ക്കാ​നം: ഒ​രു​തു​ണ്ട് ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശി എ​ന്ന കു​ടി​യേ​റ്റ ക​ർ​ഷ​ക​ന്‍റെ സ്വ​പ്ന സാ​ക്ഷാ​ത്കാ​ര​മാ​യ​തി​ന്‍റെ സാ​ഫ​ല്യ​ത്തി​ലാ​ണ് മ​ന്നാ​ങ്ക​ണ്ടം വി​ല്ലേ​ജി​ലെ 273 കു​ടും​ബ​ങ്ങ​ൾ. 40 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ഇ​വ​ർ​ക്ക് പ​ട്ട​യം ല​ഭി​ക്കു​ന്ന​ത്.

മ​ന്നാ​ങ്ക​ണ്ടം വി​ല്ലേ​ജി​ലെ ഭൂ​മി സം​ബ​ന്ധ​മാ​യ രേ​ഖ​ക​ളി​ൽ റി​സ​ർ​വ് ഫോ​റ​സ്റ്റ്, മ​ല​യാ​റ്റൂ​ർ റി​സ​ർ​വ്വ് ഫോ​റ​സ്റ്റ് എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​തി​നാ​ൽ 40 വ​ർ​ഷ​ങ്ങ​ളാ​യി ഈ ​മേ​ഖ​ല​യി​ൽ പ​ട്ട​യ​ന​ട​പ​ടി​ക​ൾ ന​ട​ന്നി​രു​ന്നി​ല്ല. വി​ഷ​യം സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ച ജി​ല്ലാ​ക​ള​ക്ട​ർ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കും പ​ഠ​ന​ത്തി​നു​മാ​യി ഭൂ​മി​സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​രാ​യ ഒ​രു ടീ​മി​നെ നി​യോ​ഗി​ക്കു​ക​യും ആ ​ടീം പ​ഴ​യ​കാ​ല റ​വ​ന്യൂ, സ​ർവേ രേ​ഖ​ക​ള​ട​ക്കം സൂ​ക്ഷ്മ​മാ​യി പ​ഠി​ച്ച​തി​ൽ നി​ന്ന് രേ​ഖ​ക​ളി​ലെ റി​സ​ർ​വ് ഫോ​റ​സ്റ്റ് എ​ന്ന രേ​ഖ​പ്പെ​ടു​ത്ത​ൽ തെ​റ്റാ​യി വ​ന്ന​താ​ണ് എ​ന്ന് ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് മ​ന്നാങ്കണ്ടം നി​വാ​സി​ക​ൾ​ക്ക് പ​ട്ട​യം ന​ൽ​കാ​നു​ള്ള തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്.