രാ​ജ്യ​ത്തി​ന്‍റെ കാ​വ​ൽ​ക്കാ​ര​ന് ജ​ൻ​മ​നാ​ട് നാ​ളെ വി​ട​ചൊ​ല്ലും
Tuesday, January 22, 2019 10:48 PM IST
നെ​ടു​ങ്ക​ണ്ടം: രാ​ജ്യ​ത്തി​ന്‍റെ കാ​വ​ൽ​ക്കാ​ര​ന് ജ​ൻ​മ​നാ​ട് നാ​ളെ വി​ട​ന​ൽ​കും. അ​സാം ക​ര​സേ​നാ റെ​ജി​മെ​ന്‍റി​ലെ ട്ര​ക്ക് ഡ്രൈ​വ​റാ​യ ചേ​ന്പ​ളം ന​ന്തി​കാ​ട്ട് റോ​ബി​ന്‍റെ സം​സ്കാ​രം ഒൗ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ നാ​ളെ ചേ​ന്പ​ളം സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.

റോ​ബി​ൻ ഓ​ടി​ച്ചി​രു​ന്ന ട്ര​ക്ക് കൊ​ക്ക​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. വാ​ഹ​ന വ്യൂ​ഹ​ത്തി​ൽ ഏ​റ്റ​വും പി​ന്നി​ലാ​യി​രു​ന്നു റോ​ബി​ന്‍റെ ട്ര​ക്ക്. മ​റ്റു വാ​ഹ​ന​ങ്ങ​ൾ അ​ടു​ത്ത സൈ​നി​ക പോ​സ്റ്റി​ൽ എ​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് ട്ര​ക്ക് കാ​ണാ​താ​യ വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ർ​ന്നു​ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കൊ​ക്ക​യി​ലേ​ക്കു​മ​റി​ഞ്ഞ നി​ല​യി​ൽ ട്ര​ക്ക് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ചെ​യി​ൻ ബ്ലോ​ക്ക് ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം വ​ലി​ച്ചു​ക​യ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. തു​ട​ർ​ന്ന് ഹെ​ലി​കോ​പ്ട​ർ എ​ത്തി​ച്ച് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന വ​ഴി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യ പ​രിക്കേ​റ്റു.

ഇ​ന്ന് രാ​ത്രി​യോ​ടെ മൃ​ത​ദേ​ഹം നെ​ടു​ന്പാ​ശേ​രി​വ​ഴി ചേ​ന്പ​ള​ത്തെ വീ​ട്ടി​ലെ​ത്തി​ക്കും. നാ​ളെ രാ​വി​ലെ 830 ന് ​സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ വീ​ട്ടി​ൽ ആ​രം​ഭി​ക്കും. 9.30 മു​ത​ൽ ചേ​ന്പ​ളം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​യ്ക്കും. 11 ന് ​പ​ള്ളി സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കും.

ഗ​താ​ഗ​ത
ക്ര​മീ​ക​ര​ണം

റോ​ബി​ന്‍റെ സം​സ്കാ​ര​വു​മാ​യി ബ​ന്ധ​പെ​ട്ട് നാ​ളെ ചേ​ന്പ​ള​ത്ത് ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി. സൈ​നീ​ക​ന് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കു​വാ​ൻ ക​ട്ട​പ്പ​ന ഭാ​ഗ​ത്തു​നി​ന്ന് എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ചേ​ന്പ​ളം ജം​ഗ്ഷ​നു​മു​ക​ളി​ലാ​യി റോ​ഡി​ന്‍റെ വ​ല​തു​ഭാ​ഗ​ത്തും നെ​ടു​ങ്ക​ണ്ടം ഭാ​ഗ​ത്തുനി​ന്ന് എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ട്ടാ​ര​ടി പ​ടി​ക്കു മു​ൻ​പും ഇ​ര​ട്ട​യാ​ർ ഭാ​ഗ​ത്ത് നി​ന്നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പാ​റ​മ​ട​യ്ക്ക് മു​ൻ​പും പാ​ർ​ക്കു​ചെ​യ്യ​ണം. പൊ​തു​ദ​ർ​ശ​ന സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന ചേ​ന്പ​ളം സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ലേ​യ്ക്കു​ള്ള റോ​ഡി​ൽ ഗ​താ​ഗ​തം അ​നു​വ​ദി​ക്കി​ല്ല.