മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പി​ഡ​ബ്ല്യുഡി ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി
Tuesday, January 22, 2019 10:48 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ലെ പ​ല റോ​ഡു​ക​ളും വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കാ​ൻ പൊ​ളി​ച്ച​തു​മൂ​ല​മു​ണ്ടാ​യ ഗ​താ​ഗ​ത​കു​രു​ക്കും പൊ​ടി​ശ​ല്യ​വും പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തൊ​ടു​പു​ഴ മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പി​ഡ​ബ്ല്യുഡി ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​കെ. നാ​ഗൂ​ർ​ക​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​അ​ജീ​വ്, മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി.​എ​ൻ. പ്ര​സ​ന്ന​കു​മാ​ർ, എ​ൻ.​എ​ൻ. രാ​ജു, കെ. ​വി​ജ​യ​ൻ, ജോ​സ് വ​ഴു​ത​ന​പ്പി​ള്ളി​ൽ, ആ​ർ. ര​മേ​ഷ്,പി.​കെ. ഷാ​ഹു​ൽ ഹ​മീ​ദ്, പി. ​വേ​ണു, എ​ൻ.​പി. ചാ​ക്കോ, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് കു​ട്ട​പ്പാ​സ്, സെ​ക്ര​ട്ട​റി എം.​ബി.​താ​ജു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് അ​സോ​സി​യേ​ഷ​ന്‍റെ നി​വേ​ദ​നം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​ക്ക് കൈ​മാ​റി. പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ൽ തൊ​ടു​പു​ഴ​യി​ലെ സാ​മൂ​ഹി​ക സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ അ​ണി​നി​ര​ത്തി ഫെ​ബ്രു​വ​രി ഒ​ന്നി​ന് വ്യാ​പാ​രി​ക​ൾ ക​ട​ക​ള​ട​ച്ച് ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.