അ​റ​ക്കു​ള​ത്ത് അ​വി​ശ്വാ​സ​മി​ല്ല: ക്വോറം തി​ക​യാ​ത്ത​തി​നാ​ൽ അ​വി​ശ്വാ​സം പ​രി​ഗ​ണി​ച്ചി​ല്ല
Tuesday, January 22, 2019 10:48 PM IST
മൂ​ല​മ​റ്റം: അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ അ​വി​ശ്വാ​സ നീ​ക്കം പ​രാ​ജ​യ​പ്പെ​ട്ടു. കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​അം​ഗ​വും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ ടോ​മി ജോ​സ​ഫ് കു​ന്നേ​ലി​നെ​തി​രാ​യ അ​വി​ശ്വാ​സ​നീ​ക്ക​മാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്.
ഇ​ന്ന​ലെ രാ​വി​ലെ 11നു ​ഇ​ടു​ക്കി ബിഡി​ഒ ടി.​സി. ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ അ​വി​ശ്വാ​സ​പ്ര​മേ​യം ച​ർ​ച്ച​യ്ക്കെ​ടു​ക്കു​ന്ന​തി​നാ​യി​രു​ന്നു ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ 15 അം​ഗ​ങ്ങ​ളു​ള്ള പ​ഞ്ചാ​യ​ത്തി​ലെ ഒ​ൻ​പ​തം​ഗ​ങ്ങ​ൾ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നാ​ൽ പ്ര​മേ​യം ച​ർ​ച്ച​യ്ക്കെ​ടു​ത്തി​ല്ല.
കോ​ണ്‍​ഗ്ര​സി​ലെ ടോ​മി വാ​ളി​കു​ളം, ഉ​ഷ ഗോ​പി​നാ​ഥ്, ശ്രീ​ക​ല ഗോ​പി, കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ നി​രോ​ഷ അനീഷ്, എ.​ഡി. മാ​ത്യു, യു​ഡി​എ​ഫ് സ്വ​ത​ന്ത്ര സെ​ലി​ൻ മാ​നു​വ​ൽ എ​ന്നി​വ​രു​ൾ​പ്പെ​ടെ ആ​റു​പേ​രാ​ണ് ഹാ​ജ​രാ​യ​ത്.
സി​പി​എ​മ്മി​ലെ നാ​ല് അം​ഗ​ങ്ങ​ളും സി​പി​എം പി​ന്തു​ണ​യു​ള്ള ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ ഒ​രം​ഗ​വും ബി​ജെ​പി​യി​ലെ ര​ണ്ടം​ഗ​ങ്ങ​ളും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ് കു​ന്നേ​ലും സ്വ​ത​ന്ത്ര അം​ഗ​മായ ലീല ഗോപാലൻ ഉൾപ്പെടെ ഒ​ൻ​പ​ത് പേ​ർ പ്ര​മേ​യ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​തെ വി​ട്ടു​നി​ന്നു. കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ​ക്ക് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി​ക​ല്ലാ​ർ വി​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് വി​പ്പ് ന​ൽ​കി​യി​രു​ന്നി​ല്ല. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​പ്പോ​ൾ അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷം ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും സ്വ​ത​ന്ത്ര അം​ഗ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്നും കാ​ലാ​വ​ധി സം​ബ​ന്ധി​ച്ച് എ​ഴു​ത​പ്പെ​ട്ട ക​രാ​ർ ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്ന​താ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ് കു​ന്നേ​ൽ പ​റ​ഞ്ഞു. ഇ​ക്കാ​ര്യം അ​വി​ശ്വാ​സ പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ വ്യ​ക്ത​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും കാ​ലാ​വ​ധി​ക്കു​ശേ​ഷം രാ​ജി​വ​യ്ക്കാ​തി​രു​ന്ന പ്ര​സി​ഡ​ന്‍റി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മെ​ന്ന​തി​നാ​ലാ​ണ് അ​വി​ശ്വാ​സം കൊ​ണ്ടു​വ​ന്ന​തെ​ന്നു ടോ​മി വാ​ളി​കു​ള​വും പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച മ​റ്റ് മെം​ബ​ർ​മാ​രും പ​റ​ഞ്ഞു.