റോ​ഡ് കൈ​യേ​റ്റ​വും മാ​ലി​ന്യം ഒ​ഴു​ക്ക​ലും നി​യ​ന്ത്രി​ക്ക​ണം: കൗ​ണ്‍​സി​ൽ
Tuesday, January 22, 2019 10:48 PM IST
തൊ​ടു​പു​ഴ: റോ​ഡ് കൈ​യേ​റ്റ​വും ഓ​ട​ക​ളി​ലൂ​ടെ​യു​ള്ള മാ​ലി​ന്യം ഒ​ഴു​ക്കും ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലി​ൽ ആ​വ​ശ്യം. ഓ​ട​ക​ളി​ലൂ​ടെ മ​ലി​ന​ജ​ല​മൊ​ഴു​ക്കി പു​ഴ മ​ലി​ന​മാ​ക്കു​ന്ന​തി​നെ​തി​രെ​യും അ​ന​ധി​കൃ​ത റോ​ഡ് കൈ​യേ​റ്റ​ത്തി​നെ​തി​രെ​യും ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൗ​ണ്‍​സി​ല​ർ ടി.​കെ.​സു​ധാ​ക​ര​ൻ​നാ​യ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി ഇ​തി​നെ പി​ന്തു​ണ​ച്ച​തോ​ടെ വി​ഷ​യം സ​ജീ​വ ച​ർ​ച്ച​യാ​യി.
മൂ​വാ​റ്റു​പു​ഴ റോ​ഡി​ൽ വെ​ങ്ങ​ല്ലൂ​ർ ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് അ​ന​ധി​കൃ​ത കൈ​യേ​റ്റ​വും ഓ​ട​യി​ലൂ​ടെ​യു​ള്ള മാ​ലി​ന്യ​മൊ​ഴു​ക്ക​ലും വ്യാ​പ​ക​മാ​യി​രി​ക്കു​ന്ന​തെ​ന്ന് സു​ധാ​ക​ര​ൻ​നാ​യ​ർ പ​റ​ഞ്ഞു. റോ​ഡി​നി​രു​വ​ശ​ത്തും ന​ഗ​ര​സ​ഭ ലൈ​സ​ൻ​സി​ല്ലാ​തെ ഒ​ട്ടേ​റെ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. വെ​ങ്ങ​ല്ലൂ​രി​ൽ ഓ​ട​യ്ക്കു മു​ക​ളി​ലാ​ണ് ഏ​താ​നും വി​ൽ​പ്പ​ന​കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നും മ​ലി​ന ജ​ലം ഓ​ട​യി​ലേ​ക്ക് ഒ​ഴു​ക്കു​ക​യാ​ണ്. ഇ​ത് ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന തൊ​ടു​പു​ഴ​യാ​റ്റി​ലെ വെ​ള്ളം മ​ലി​ന​മാ​ക്കു​ന്നു. ഇ​ത്ത​ര​ത്തി​ൽ നി​യ​മം ല​ഘി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ​ക്കാ​കു​ന്നി​ല്ലെ​ന്ന് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ കു​റ്റ​പ്പെ​ടു​ത്തി.
ന​ഗ​ര​സ​ഭ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പ​ഴ​യ ക​ന്പി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി എം.​കെ.​ഷാ​ഹു​ൽ​ഹ​മീ​ദ് ആ​രോ​പി​ച്ചു. മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ഗ​ര​സ​ഭ ഓ​ഫീ​സ് പ​രി​സ​ര​ത്തു സൂ​ക്ഷി​ച്ചി​രു​ന്ന പ​ഴ​യ ക​ന്പി​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. ഇ​തി​ന്‍റെ ടെ​ണ്ട​ർ ഏ​തു രീ​തി​യി​ലാ​ണ് ന​ട​ത്തി​യ​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഇ​തു തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​യും ചെ​ല​വും മാ​ത്രം ന​ൽ​കി​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണെ​ന്നാ​യി​രു​ന്നു ന​ഗ​ര​സ​ഭ എ​ൻ​ജി​നി​യ​റു​ടെ വി​ശ​ദീ​ക​ര​ണം. ന​ഗ​ര​സ​ഭ​യി​ലെ സ​ർ​ക്കാ​ർ യു​പി , എ​ൽ​പി ,സ്കൂ​ളു​ക​ളി​ൽ എ​ൽ​ഡി​സി പ്രോ​ജ​ക്ട​റു​ക​ൾ ഉ​ൾ​പ്പെ​ടെ സ്ഥാ​പി​ച്ച് സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മു​ക​ൾ നി​ർ​മി​ക്കാ​ൻ കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു. വെ​ങ്ങ​ല്ലൂ​രി​ലെ ന​ഗ​ര​സ​ഭ യു​പി സ്കൂ​ളി​ന് നാ​മ​ക​ര​ണം ചെ​യ്യു​ന്ന​തു സം​ബ​ന്ധി​ച്ച് രാ​ജീ​വ് പു​ഷ്പാം​ഗ​ദ​ൻ മു​ന്നോ​ട്ടു വ​ച്ച നി​ർ​ദേ​ശം പ്ര​ത്യേ​ക അ​ജൻഡയാ​യി അ​ടു​ത്ത കൗ​ണ്‍​സി​ലി​ൽ സ​മ​ർ​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു.