റോ​ഡി​ലെ പൊ​ടി​ശ​ല്യം ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന​താ​യി പ​രാ​തി
Tuesday, January 22, 2019 10:55 PM IST
വ​ണ്ണ​പ്പു​റം: ബൈ​പാ​സ് റോ​ഡി​ലെ പൊ​ടി​ശ​ല്യം നാ​ട്ടു​കാ​ർ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​രു​ന്നു. ദി​നം പ്ര​തി നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന റോ​ഡ് ത​ക​ർ​ന്നു കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് നാ​ളു​ക​ളേ​റെ​യാ​യി. റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യും റോ​ഡി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന എം.​സാ​ൻ​ഡ് യൂ​ണി​റ്റി​ലേ​ക്ക് ടി​പ്പ​ർ ലോ​റി​ക​ൾ പ​തി​വാ​യി സ​ഞ്ച​രി​ക്കു​ന്ന​തു​മാ​ണ് പൊ​ടി​ശ​ല്യ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്.​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​തോ​ടെ അ​ന്ത​രീ​ക്ഷ​ത്തി​ൽ വ്യാ​പി​ക്കു​ന്ന പൊ​ടി സ​മീ​പ​ത്തെ വീ​ടു​ക​ളി​ലും മ​റ്റും എ​ത്തു​ക​യാ​ണ്.
പ്ര​ദേ​ശ​ത്തെ 80-ാളം ​കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പൊ​ടി​ശ​ല്യം കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത്,ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ,സ്ഥ​ലം എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ​ക്ക് പ​രാ​തി ന​ൽ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.