വ​ണ്ണ​പ്പു​റം-​ചേ​ല​ച്ചു​വ​ട് റൂ​ട്ടി​ലെ അ​പ​ക​ട​പ​ര​ന്പ​ര: പോ​ലീ​സ് റി​പ്പോ​ർ​ട്ട് കെഎ​സ്ആ​ർ​ടി​സി അ​വ​ഗ​ണി​ച്ചു
Tuesday, January 22, 2019 10:55 PM IST
തൊ​ടു​പു​ഴ: വ​ണ്ണ​പ്പു​റം - ചേ​ല​ച്ചു​വ​ട് റൂ​ട്ടി​ൽ പ​തി​വാ​യി കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​ർ​ക്ക് നി​സം​ഗ​ത. അ​പ​ക​ട സാ​ധ്യ​ത​യു​ള്ള റൂ​ട്ടി​ൽ ബ​സു​ക​ൾ വ​ലി​യ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​ക​ളേ​റെ​യാ​ണെ​ന്ന് കാ​ളി​യാ​ർ പോ​ലീ​സ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടും മെ​ക്കാ​നി​ക്ക​ൽ ത​ക​രാ​റു​ള്ള ബ​സു​ക​ളാ​ണ് ഇ​തു വ​ഴി സ​ർ​വീ​സ് ന​ട​ത്താ​ൻ ഡി​പ്പോ അ​ധി​കൃ​ത​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
പ​ല​പ്പോ​ഴും ബ​സ് ജീ​വ​ന​ക്കാ​രു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ് വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​തെ ര​ക്ഷ​പ്പെടു​ന്ന​ത്. എ​ന്നാ​ൽ മെ​ക്കാ​നി​ക്ക​ൽ ത​ക​രാ​റു മൂ​ല​മു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ജീ​വ​ന​ക്കാ​രു​ടെ ത​ല​യി​ൽ പ​ഴി ചാ​രി ര​ക്ഷ​പ്പെ​ടാ​നാ​ണ് ഡി​പ്പോ അ​ധി​കൃ​ത​രു​ടെ ശ്ര​മം. ഒ​ട്ടേ​റെ വ​ള​വു​ക​ളും തി​രി​വു​ക​ളും ഉ​ള്ള റോ​ഡാ​ണ് ആ​ല​പ്പു​ഴ - മ​ധു​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ വ​ണ്ണ​പ്പു​റം-​ചേ​ല​ച്ചു​വ​ട് റോ​ഡ്.
കു​ത്തി​റ​ക്ക​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​ൻ സാ​ധ്യ​ത​യേ​റെ​യാ​യ​തി​നാ​ൽ ഇ​തു വ​ഴി അ​തീ​വ ജാ​ഗ്ര​ത​യോ​ടെ വാ​ഹ​ന​മോ​ടി​ക്ക​ണ​മെ​ന്ന ഹൈ​വേ പോ​ലീ​സി​ന്‍റെ നി​ർ​ദേ ശ​വു​മു​ണ്ട്. മു​ൻ​പ് പ​ല വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലാ​യി നി​ര​വ​ധി ജീ​വ​നു​ക​ൾ പൊ​ലി​ഞ്ഞി​ട്ടു​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം നി​യ​ന്ത്ര​ണം വി​ട്ട കെഎ​സ്ആ​ർ​ടി​സി ബ​സ് അ​പ​ക​ട​ത്തി​ൽ നി​ന്നും ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെട്ട​ത്. ക​ട്ട​പ്പ​ന ഡി​പ്പോ​യി​ൽ നി​ന്ന് ആ​ന​ക്ക​ട്ടി​ക്കു​ള്ള ആ​ർ​പി​സി 760 ന​ന്പ​ർ കെഎ​സ്ആ​ർ​ടി​സി ബ​സാ​ണ് നി​യ​ന്ത്ര​ണം വി​ട്ട​ത്. ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട് മു​ന്നോ​ട്ടു നീ​ങ്ങി​യ ബ​സി​ന്‍റെ ച​ക്ര​ങ്ങ​ൾ​ക്ക​ടി​യി​ലേ​ക്ക് യാ​ത്ര​ക്കാ​രും ക​ണ്ട​ക്ട​റും ചേ​ർ​ന്ന് ക​ല്ലും ക​ട്ട​യും ഇ​ട്ട് ബ​സ് നി​ർ​ത്തു​ക​യാ​യി​രു​ന്നു. ഏ​താ​നും ദി​വ​സം മു​ൻ​പും സ​മാ​ന രീ​തി​യി​ൽ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട കെഎ​സ്ആ​ർ​ടി​സി ബ​സ് തി​ട്ട​യി​ലി​ടി​പ്പി​ച്ചു നി​ർ​ത്തി​യ​തി​നാ​ൽ അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​ലെ അ​പ​ക​ത മൂ​ലം ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തി​നി​ടെ മൂ​ന്നാം ത​വ​ണ​യാ​ണ് ഇ​തേ ബ​സ് അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത്. മൂ​ന്ന് ത​വ​ണ​യും വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​വ്യ​ത്യാ​സ​ത്തി​ലാ​യി​രു​ന്നു.
വ​ലി​യ കൊ​ക്ക​യും മ​റ്റു​മു​ള്ള ഇ​വി​ടെ അ​പ​ക​ട​മു​ണ്ടാ​യാ​ൽ വ​ൻ ദു​ര​ന്ത​മാ​യി​രി​ക്കും ഉ​ണ്ടാ​കു​ക​യെ​ന്ന് നാ​ട്ടു​കാ​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ദീ​ർ​ഘ ദൂ​ര ബ​സാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​തെ​ന്ന​ത് സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്നു. പ​തി​വാ​യി നൂ​റോ​ളം യാ​ത്ര​ക്കാ​രാ​ണ് ഈ ​ബ​സി​ൽ സ​ഞ്ച​രി​ക്കു​ന്ന​ത്. ഈ ​പാ​ത​യി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യ​തോ​ടെ​യാ​ണ് കാ​ളി​യാ​ർ എ​സ്ഐ ജി​ല്ലാ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ​ക്ക് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. അ​പ​ക​ട​ത്തി​ൽ നി​ന്നും യാ​ത്ര​ക്കാ​ർ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ടു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സ്വ​കാ​ര്യ ബ​സു​ക​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടാ​തെ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്പോ​ൾകെഎ​സ്ആ​ർ​ടി​സി പ​തി​വാ​യി അ​പ​ക​ട​ത്തി​ൽ ചാ​ടു​ന്ന​തും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​തി​നാ​ൽ ഫി​റ്റ്ന​സ് ഉ​ള്ള വാ​ഹ​ന​ങ്ങ​ൾ ഇ​തു വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നോ​ടൊ​പ്പം ഇ​തു​വ​ഴി ബ​സ് ഓ​ടി​ച്ച് പ​രി​ച​യ സ​ന്പ​ന്ന​രാ​യ ഡ്രൈ​വ​ർ​മാ​രെ നി​യോ​ഗി​ക്ക​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും നി​ർ​ദേ​ശി​ച്ചി​ട്ടും കെഎ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ തി​ക​ഞ്ഞ ലാ​ഘ​വ​ത്തോ​ടെ​യാ​ണ് പ്ര​ശ്നം കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.
അ​സി​സ്റ്റ​ന്‍റ് ഡി​പ്പോ എ​ൻ​ജി​നി​യ​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ബ​സു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഡി​പ്പോ​ക​ളി​ൽ ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ പ​ല​പ്പോ​ഴും ത​ക​രാ​ർ ഉ​ണ്ടോ​യെ​ന്ന് കാ​ര്യ​മാ​യി പ​രി​ശോ​ധ​ന പോ​ലും ന​ട​ത്താ​തെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സി​ന​യ​യ്ക്കു​ന്ന​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പു വ​രു​ത്തി മാ​ത്ര​മേ വാ​ഹ​നം സ​ർ​വീ​സി​ന​യ​യ്ക്കാ​വു എ​ന്ന​താ​ണ് നി​ബ​ന്ധ​ന.