മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ചു ത​ട്ടി​പ്പ്്: അ​ന്വേ​ഷ​ണം ത​മി​ഴ്നാ​ട്ടി​ലേ​ക്ക്
Tuesday, January 22, 2019 10:55 PM IST
നെ​ടു​ങ്ക​ണ്ടം: മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്തി ത​ട്ടി​പ്പു​ന​ട​ത്തി റി​മാ​ൻ​ഡി​ലാ​യ പ്ര​തി​ക​ളെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. ത​ട്ടി​പ്പി​നു പി​ന്നി​ൽ കോ​യ​ന്പ​ത്തൂ​ർ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ഫി​യ സം​ഘം ഉ​ള്ള​താ​യി സം​ശ​യി​ക്കു​ന്ന​തി​നാ​ൽ പോ​ലീ​സ് ത​മി​ഴ്നാ​ട് കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
തൂ​ക്കു​പാ​ലം ചേ​ന്ന​ൻ​കു​ളം സി.​വി സ​ജു(44), പു​ഷ്പ​ക്ക​ണ്ടം മേ​ലേ​ട​ത്ത് ഇ​ല്യാ​സ്(38), കൊ​ല്ലം ക​ട​ക്ക​ൽ പാ​റ​വി​ള​യി​ൽ റെ​ജീ​ബ്(32), പാ​റ​യി​ൽ ഷെ​മിം(28) എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. നാ​ലം​ഗ സം​ഘം വ​ലി​യ​തോ​വാ​ള സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ മു​ണ്ടി​യെ​രു​മ ശാ​ഖ​യി​ൽ ആ​റു വള​ക​ൾ പ​ണ​യം​വ​ച്ച് 1,17,000 രൂ​പ​യും ബാ​ല​ഗ്രാം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ആ​റു​വ​ള​ക​ൾ പ​ണ​യം​വ​ച്ച് 1,30,000 രൂ​പ​യു​മാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. പി​ടി​യി​ലാ​യ സ​ജു​വാ​ണ് സ്വ​ർ​ണം പ​ണ​യം വയ്​ക്കാ​ൻ ബാ​ങ്കി​ലെ​ത്തി​യ​ത്. ഇ​ല്യാ​സാ​ണ് മു​ക്കു​പ​ണ്ടം സ​ജു​വി​ന് എ​ത്തി​ച്ച് ന​ൽ​കി​യ​ത്. ഇ​രു​ന്പ് വ​ള​യ​ത്തി​ൽ 20 ശ​ത​മാ​നം സ്വ​ർ​ണം പൂ​ശി​യ വ​ള​ക​ളാ​ണ് ത​ട്ടി​പ്പി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. നെ​ടു​ങ്ക​ണ്ടം സി​ഐ റെ​ജി എം ​കു​ന്നി​പ്പ​റ​ന്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പ്ര​തി​ക​ൾ പ​ണ​യ​പ്പെ​ടു​ത്തി​യ സ്വ​ർ​ണ വ​ള​ക​ളി​ലെ​ല്ലാം 916 സം​ശു​ദ്ധ സ്വ​ർ​ണ​മെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ത​ട്ടി​പ്പു​സം​ഘം വ​ള​ക​ൾ മാ​ത്ര​മാ​ണ് പ​ണ​യം വ​യ്ക്കാ​ൻ എ​ത്തി​ക്കു​ന്ന​ത്. വ​ള​ക​ളി​ൽ 20 ശ​ത​മാ​നം സ്വ​ർ​ണം പൂ​ശും. അ​ടു​ത്ത ദി​വ​സം പ്ര​തി​ക​ളെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.