ക​ട്ട​പ്പ​ന വ​ർ​ക്കിം​ഗ് വി​മ​ൻ​സ് ഹോ​സ്റ്റ​ൽ തു​റ​ന്നു
Tuesday, January 22, 2019 10:55 PM IST
ക​ട്ട​പ്പ​ന: വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് മി​ത​മാ​യ നി​ര​ക്കി​ൽ സു​ര​ക്ഷി​ത​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ താ​മ​സ​സൗ​ക​ര്യ​മൊ​രു​ക്കി​യു​ള്ള വ​ർ​ക്കിം​ഗ് വി​മ​ൻ​സ് ഹോ​സ്റ്റ​ൽ ക​ട്ട​പ്പ​ന​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഹോ​സ്റ്റ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം റ​വ​ന്യു, ഭ​വ​ന നി​ർ​മാ​ണ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ച്ചു. മ​ന്ത്രി എം.​എം. മ​ണി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജോ​യ്സ് ജോ​ർ​ജ് എം​പി, റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.
ഹൗ​സിം​ഗ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി. ​പ്ര​സാ​ദ്, ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മ​നോ​ജ് എം. ​തോ​മ​സ്, ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ലി ജോ​ളി, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ സി.​കെ. മോ​ഹ​ന​ൻ, ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡ് ചീ​ഫ് എ​ഞ്ചി​നി​യ​ർ രാ​ജീ​വ് ക​രി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഹൗ​സിം​ഗ് ക​മ്മീ​ഷ​ണ​ർ ബി. ​അ​ബ്ദു​ൾ നാ​സ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കേ​ന്ദ്ര-​സം​സ്ഥാ​ന ഫ​ണ്ടു​ക​ൾ വി​നി​യോ​ഗി​ച്ച് സം​സ്ഥാ​ന ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡ് ക​ട്ട​പ്പ​ന​യി​ൽ പ​ബ്ലി​ക് ഹൗ​സിം​ഗ് സ്കീ​മി​ലാ​ണ് ഹോ​സ്റ്റ​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
ക​ട്ട​പ്പ​ന ബൈ​പ്പാ​സ് റോ​ഡി​നു​സ​മീ​പം ഭ​വ​ന​നി​ർ​മാ​ണ ബോ​ർ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 47 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് 1908 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ൽ മൂ​ന്നു​നി​ല​ക​ളി​ലാ​യു​ള്ള ഹോ​സ്റ്റ​ൽ. 5.15 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ്. 125 കി​ട​ക്ക​ക​ളോ​ടു​കൂ​ടി​യ ഹോ​സ്റ്റ​ലി​ന്‍റെ നി​ർ​മാ​ണ ചെ​ല​വി​ന്‍റെ 75 ശ​ത​മാ​നം കേ​ന്ദ്ര വി​ഹി​ത​വും 25 ശ​ത​മാ​നം സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ഹി​ത​വു​മാ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ബാ​ത്ത് റൂം ​സൗ​ക​ര്യ​മു​ള്ള മൂ​ന്നു കി​ട​ക്ക​യോ​ടു​കൂ​ടി​യ മു​റി​യും ര​ണ്ടു കി​ട​ക്ക​ക​ളു​ള്ള ര​ണ്ട് അ​തി​ഥി​മു​റി​യും മൂ​ന്ന് കി​ട​ക്ക​ക​ളു​ള്ള 20 മു​റി​യും ആ​റു കി​ട​ക്ക​ക​ളു​ള്ള ഡോ​ർ​മി​റ്റ​റി​യും രോ​ഗി​ക​ൾ​ക്കു​വേ​ണ്ടി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ര​ണ്ടു കി​ട​ക്ക​ക​ളു​ള്ള ബാ​ത്ത് അ​റ്റാ​ച്ച്ഡ് മു​റി​യും ഡേ ​കെ​യ​ർ, റി​ക്രി​യേ​ഷ​ൻ ഹാ​ൾ, അ​ടു​ക്ക​ള, ഡൈ​നിം​ഗ് ഹാ​ൾ എ​ന്നീ സൗ​ക​ര്യ​ങ്ങ​ളും ഹോ​സ്റ്റ​ലി​ലു​ണ്ട്.