ജു​മാ മ​സ്ജി​ദ് ഉ​ദ്ഘാ​ട​ന​വും ആ​ണ്ടു​നേ​ർ​ച്ച​യും
Tuesday, January 22, 2019 11:13 PM IST
ആ​ല​പ്പു​ഴ: മ​ണ്ണ​ഞ്ചേ​രി പാ​പ്പാ​ളി​യി​ലെ പു​ന​ർ​നി​ർ​മി​ച്ച രി​ഫാ​ഈ ജു​മാ​മ​സ്ജി​ദി​ന്‍റെ ഉ​ദ്ഘാ​ട​നം 25നു ​ന​ട​ക്കും. ഖാ​ദു​ൽ ഖൗ​മ് സ​യ്യി​ദ് അ​ൽ​ഹാ​ഫി​സ് ശൈ​ഖു​ന അ​ലി ബാ​ഫ​ഖി ത​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജു​മു​അ ന​മ​സ്കാ​ര​ത്തോ​ടെ മ​സ്ജി​ദ് വി​ശ്വാ​സി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ശൈ​ഖ് രി​ഫാ​ഈ​യു​ടെ ആ​ണ്ടു​നേ​ർ​ച്ച​യും ഇ​തോ​ട​നു​ബ​ന്ധി​ച്ച് നാ​ലു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കും.
സ​മൂ​ഹ സി​യാ​റ​ത്ത്, കൊ​ടി​യു​യ​ർ​ത്ത​ൽ, സ്വ​ലാ​ത്ത് മ​ജ്‌ലി സ്, മ​ത​പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, ആ​ദ​രി​ക്ക​ൽ, ദു​അ സ​മ്മേ​ള​നം, രി​ഫ​ഈ മാ​ല പാ​രാ​യ​ണം, മൗ​ലി​ദ് മ​ജ്‌ലിസ് തു​ട​ങ്ങി​യ​വ വി​വി​ദ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കും. അ​ന്ന​ദാ​ന​വും ഉ​ണ്ടാ​യി​രി​ക്കും.
മ​ണ്ണ​ഞ്ചേ​രി എ​സ്കെഎ​സ്എ​സ്എ​ഫ് വി​ഖാ​യ ആം​ബു​ല​ൻ​സ് സ​ർ​വീ​സ് യൂ​ണി​റ്റി​നെ​യും പ്ര​ള​യ​ത്തി​ൽ ര​ക്ഷ​ക​രാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഖ​ത്തീ​ബ് അ​ർ​ഷ​ദ് അ​ലി അ​ഹ്സ​നി, പ​രി​പാ​ല​ന ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സ​നൂ​പ് കു​ഞ്ഞു​മോ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ച്ച്. ഹ​ബീ​ബ്, വൈ​സ്പ്ര​സി​ഡ​ന്‍റ് എ​സ്. തൗ​ഫി​ഖ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.