ഇ​ന്‍റ​ര്‍ സെ​ക്ട​റ​ല്‍ കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി യോ​ഗം ഇ​ന്ന് ‌
Tuesday, January 22, 2019 11:24 PM IST
‌പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ വ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തേ​ണ്ട ആ​രോ​ഗ്യ സ​ന്ദേ​ശ​യാ​ത്ര, പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍ പ​രി​പാ​ടി, കു​ഷ്ഠ​രോ​ഗ നി​യ​ന്ത്ര​ണ പ​ക്ഷാ​ച​ര​ണം എ​ന്നി​വ​യു​ടെ ന​ട​ത്തി​പ്പി​നെ സം​ബ​ന്ധി​ച്ച് ഇ​ന്ന് രാ​വി​ലെ 10.30ന് ​ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്‍റ​ര്‍ സെ​ക്ട​റ​ല്‍ കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി യോ​ഗം ചേ​രും. ‌

ക്വി​സ് മ​ത്സ​രം ‌‌

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ 9-12 ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ​മ്മ​തി​ദാ​യ​ക​രു​ടെ ദേ​ശീ​യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ ഡ്രോ​യിം​ഗ് ആ​ന്‍​ഡ് പെ​യി​ന്‍റിം​ഗ് മ​ത്സ​ര​വും 24ന് ​ക്വി​സ് മ​ത്സ​ര​വും ന​ട​ത്തും.
ക​ള​ക്ട​റേ​റ്റ് ക​വാ​ട​ത്തി​ന് സ​മീ​പ​മു​ള്ള പു​തി​യ വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ല്‍ രാ​വി​ലെ 10.30 മു​ത​ല്‍ ഒ​ന്ന് വ​രെ​യാ​ണ് മ​ത്സ​രം ന​ട​ത്തു​ക.
ക്വി​സ് മ​ത്സ​ര​ത്തി​ന് ഒ​രു സ്‌​കൂ​ളി​ല്‍ നി​ന്ന് ര​ണ്ട് പേ​ര്‍ അ​ട​ങ്ങു​ന്ന ടീ​മി​ന് പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 0468 2224256.