സെ​ന്‍റ് വി​ല്യം​സ് ദേവാലയ തി​രു​നാ​ൾ സ​മാ​പി​ച്ചു
Wednesday, January 23, 2019 12:41 AM IST
അ​ല​ന​ല്ലൂ​ർ: എ​ട​ത്ത​നാ​ട്ടു​ക​ര ഉ​പ്പു​കു​ളം സെ​ന്‍റ് വി​ല്യം​സ് പ​ള്ളി​യി​ൽ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ വി​ല്യം​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​നു കൊ​ടി​യി​റ​ങ്ങി. തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ബി​നു പൊ​ൻ​കാ​ട്ടി​ൽ, ഫാ. ​സ​ജി വ​ട്ടു​കു​ള​ത്തി​ൽ, ഫാ. ​അ​ൽ​ജോ കു​റ്റി​ക്കാ​ട​ൻ, ഫാ. ​വി​ൻ​സ​ന്‍റ് ഒ​ല്ലൂ​ക്കാ​ര​ൻ, ഫാ. ​ബി​ജു പ്ലാ​ത്തോ​ട്ട​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ പി​ലാ​ച്ചോ​ല പ​ന്ത​ലി​ലേ​ക്ക് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ന​ട​ത്തി. ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ടാ​യി. തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​ജ​സ്റ്റി​ൻ കോ​ല​ങ്ക​ണ്ണി, കൈ​ക്കാ​രന്മാരാ​യ തോ​മ​സ് പ​ന​ന്തോ​ട്ട​ത്തി​ൽ, കെ.​വി.​ജോ​ണ്‍ കൈ​ത​മ​റ്റം, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ബാ​ബു വെ​ട്ട​ത്തു​കാ​വി​ൽ, ക​ണ്‍​വീ​ന​ർ അ​ഖി​ൽ ഏ​ബ്ര​ഹാം ഓ​ലി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.