വി​ദ്യാ​ർ​ഥി​സ​മൂ​ഹം ശ​ബ്ദ​മി​ല്ലാ​ത്ത​വ​രു​ടെ ശ​ബ്ദ​മാ​യി മാ​റ​ണം: കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം
Monday, February 11, 2019 9:51 PM IST
ഭ​ര​ണ​ങ്ങാ​നം: വി​ദ്യാ​ർ​ഥി​സ​മൂ​ഹം ശ​ബ്ദ​മി​ല്ലാ​ത്ത​വ​രു​ടെ ശ​ബ്ദ​മാ​യി മാ​റി രാ​ജ്യ​പു​രോ​ഗ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി മാ​റ​ണ​മെ​ന്ന് കേ​ന്ദ്ര ടൂ​റി​സം വ​കു​പ്പു​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം പ​റ​ഞ്ഞു. ഭ​ര​ണ​ങ്ങാ​നം അ​ൽ​ഫോ​ൻ​സാ റെ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ പി​ടി​എ​സ് ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ കാ​ല​ഘ​ട്ട​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ കു​ട്ടി​ക​ളെ​ക്കു​റി​ച്ച് സ്വ​പ്ന​ങ്ങ​ൾ കാ​ണു​ന്ന സാ​ഹ​ച​ര്യ​മാ​ണു നി​ല​വി​ലു​ള്ള​തെ​ന്നും ഇ​തു തെ​റ്റാ​യ കാ​ഴ്ച​പ്പാ​ടാ​ണെ​ന്നും വി​ദ്യാ​ഭ്യാ​സ ല​ക്ഷ്യ​ത്തെ​ക്കു​റി​ച്ച് കു​ട്ടി​ക​ൾ സ്വ​പ്നം കാ​ണു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ ബ​ദ്ധ​ശ്ര​ദ്ധ​രാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ഠ​ന കാ​ല​ഘ​ട്ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടേ​താ​യ സ്വ​പ്നം ക​ണ്ട് ജീ​വി​ത​വി​ജ​യം നേ​ട​ണം.

പ​രീ​ക്ഷ​യി​ൽ തോ​റ്റു എ​ന്ന​ത് കൊ​ണ്ടു ജീ​വി​ത​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​ക​യി​ല്ല. വീ​ടു​ക​ളും സൗ​ധ​ങ്ങ​ളും ഉ​ണ്ടാ​ക്കു​വാ​ൻ മ​ത്സ​രി​ക്കു​ന്ന ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ൽ കാ​റു​ക​ളും വീ​ടു​മ​ല്ല, എ​ത്ര മ​നു​ഷ്യ ജ​ന്മ​ങ്ങ​ൾ​ക്ക് ന​ന്മ​ചെ​യ്യു​വാ​ൻ ക​ഴി​ഞ്ഞു എ​ന്ന​താ​ണ് പ്ര​ധാ​നം. ജീ​വി​ത​പാ​ത​യി​ൽ സ​ഹ​ജീ​വി​ക​ളോ​ട് സ​ഹ​വ​ർ​ത്തി​ത്വം പാ​ലി​ക്കു​ന്ന​തി​ൽ ആ​ത്മാ​ർ​ഥ​ത കാ​ണി​ക്ക​ണം. പ​ര​സ്പ​രം സ്നേ​ഹി​ച്ചും ബ​ഹു​മാ​നി​ച്ചും മു​ന്നേ​റു​ന്ന വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യ്ക്ക് സ​മൂ​ഹ​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നാ​കും. സാ​മൂ​ഹി​ക​മാ​യ തി​ന്മ​ക​ൾ​ക്കെ​തിരേ പോ​രാ​ടാ​നും ധാ​ർ​മി​ക​ത ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നും വി​ദ്യാ​ർ​ഥി സ​മൂ​ഹ​ത്തി​ന് ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​റേ​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​സ് ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ആ​നി ക​ല്ല​റ​ങ്ങാ​ട്ട്, പ്രി​ൻ​സി​പ്പ​ൽ ഡോ.​സി​സ്റ്റ​ർ ആ​ൻ​സ​ൽ മ​രി​യ, ഫെ​ലി​ക്സ് വി​ള​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗിച്ചു.

ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​ൻ വി​ജേ​ഷ് ഗോ​പാ​ൽ ന​യി​ച്ച സ​ഞ്ജ​യ് ഓ​ർ​ക്ക​സ്ട്ര​യു​ടെ ഗാ​ന​മേ​ള​യും ന​ട​ന്നു.