വ​​ഴി​​യും വെ​​ളി​​ച്ച​​വു​​മി​​ല്ലാ​​തെ വ​​ല​​ഞ്ഞ് കാ​​വു​​ങ്ക​​ൽ​​പ്പ​​ടി നി​​വാ​​സി​​ക​​ൾ
Monday, February 11, 2019 11:38 PM IST
ക​​റു​​ക​​ച്ചാ​​ൽ: സ​​ഞ്ചാ​​ര​​യോ​​ഗ്യ​​മാ​​യ റോ​​ഡു​​മി​​ല്ല, വെ​​ളി​​ച്ച​​വു​​മി​​ല്ല. കാ​​വു​​ങ്ക​​ൽ​​പ്പ​​ടി നി​​വാ​​സി​​ക​​ൾ ദു​​രി​​ത​​ത്തി​​ൽ.
പ​​രാ​​തി ന​​ൽ​​കി​​യി​​ട്ടും അ​​ധി​​കൃ​​ത​​ർ ക​​നി​​യാ​​തെ വ​​ന്ന​​തോ​​ടെ എ​​ന്ത് ചെ​​യ്യ​​ണ​​മെ​​ന്ന​​റി​​യാ​​തെ പ​​ക​​ച്ചു നി​​ൽ​​ക്കു​​ക​​യാ​​ണ് പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ. മാ​​ട​​പ്പ​​ള്ളി-​​ക​​റു​​ക​​ച്ചാ​​ൽ പ​​ഞ്ചാ​​യ​​ത്തു​​ക​​ളു​​ടെ അ​​തി​​ർ​​ത്തി ഭാ​​ഗ​​മാ​​ണ് കാ​​വു​​ങ്ക​​ൽ​​പ്പ​​ടി-​​മാ​​മ്മൂ​​ട് റോ​​ഡ്.
വ​​ർ​​ഷ​​ങ്ങ​​ൾ​​ക്ക് മു​​ൻ​​പ് അ​​റ്റ​​കു​​റ്റ​​പ്പ​​ണി ന​​ട​​ത്തി​​യ റോ​​ഡ് നി​​ല​​വി​​ൽ മി​​ക്ക​​യി​​ട​​ങ്ങ​​ളി​​ലും ടാ​​റിം​​ഗ് ത​​ക​​ർ​​ന്ന് കു​​ണ്ടും കു​​ഴി​​യും നി​​റ​​ഞ്ഞ നി​​ല​​യി​​ലാ​​ണ്. ജ​​ല​​വി​​ത​​ര​​ണ വ​​കു​​പ്പി​​ന്‍റെ പൈ​​പ്പ് ത​​ക​​ർ​​ന്നാ​​ണ് മി​​ക്ക​​യി​​ട​​ങ്ങ​​ളി​​ലും കു​​ഴി​​ക​​ൾ രൂ​​പ​​പെ​​ട്ട​​ത്.
വാ​​ഹ​​ന​​ങ്ങ​​ൾ ക​​യ​​റി​​യി​​റ​​ങ്ങു​​ന്ന​​തോ​​ടെ റോ​​ഡ് പ്ര​​തി​​ദി​​നം ത​​ക​​ർ​​ന്നു കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. മി​​ക്ക ഭാ​​ഗ​​ങ്ങ​​ളി​​ലും ടാ​​റിം​​ഗ് ഇ​​ള​​കി മാ​​റി​​യ​​തോ​​ടെ മെ​​റ്റി​​ലും മ​​ണ്ണും നി​​റ​​ഞ്ഞ അ​​വ​​സ്ഥ​​യി​​ലാ​​ണ്. മ​​ഴ പെ​​യ്താ​​ൽ റോ​​ഡി​​ൽ ചെ​​ളി നി​​റ​​യും.
വ​​ഴി​​വി​​ള​​ക്കു​​ക​​ൾ സ്ഥാ​​പി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും മാ​​സ​​ങ്ങ​​ളാ​​യി തെ​​ളി​​ഞ്ഞി​​ട്ട്. വെ​​ളി​​ച്ച​​മി​​ല്ലാ​​ത്ത​​തി​​നാ​​ൽ രാ​​ത്രി കാ​​ല​​ങ്ങ​​ളി​​ൽ പ്ര​​ദേ​​ശ​​ത്ത് മാ​​ലി​​ന്യം ത​​ള്ളു​​ന്ന​​വ​​രു​​ടെ എ​​ണ്ണ​​വും വ​​ർ​​ധി​​ച്ചു.
ത​​ക​​രാ​​റി​​ലാ​​യ വ​​ഴി​​വി​​ള​​ക്കു​​ക​​ൾ പു​​നഃ​​സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് അ​​ധി​​കൃ​​ത​​ർ​​ക്ക് പ​​ല​​വ​​ട്ടം പ​​രാ​​തി ന​​ൽ​​കി​​യി​​ട്ടും തീ​​രു​​മാ​​ന​​മാ​​യി​​ല്ല.
അ​​ധി​​കൃ​​ത​​രു​​ടെ അ​​നാ​​സ്ഥ​​ക്കെ​​തി​​രേ ശ​​ക്ത​​മാ​​യ പ്ര​​തി​​ഷേ​​ധ പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ക്കു​​മെ​​ന്ന് നാ​​ട്ടു​​കാ​​ർ പ​​റ​​ഞ്ഞു.