വേ​​ദ​​നി​​ക്കു​​ന്ന​​വ​​രു​​ടെ ക​​ണ്ണീ​​രൊ​​പ്പാ​​ൻ ക​​ഴി​​യ​​ണം: കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ൻ
Monday, February 11, 2019 11:38 PM IST
ച​​ങ്ങ​​നാ​​ശേ​​രി: സ്വാ​​ർ​​ഥ​​ത വെ​​ടി​​ഞ്ഞ് ക​​ഷ്ട​​പ്പെ​​ടു​​ന്ന​​വ​​രു​​ടെ ക​​ണ്ണീ​​രൊ​​പ്പാ​​ൻ ന​​മു​​ക്ക് ക​​ഴി​​യ​​ണ​​മെ​​ന്നും സാ​​മൂ​​ഹ്യ പ്ര​​വ​​ർ​​ത്ത​​നം എ​​ല്ലാ​​വ​​രു​​ടെ​​യും ക​​ട​​മ​​യാ​​യി കാ​​ണ​​ണ​​മെ​​ന്നും മി​​സോ​​റാം ഗ​​വ​​ർ​​ണ​​ർ കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ൻ. ഓ​​ട്ടി​​സം ബാ​​ധി​​ച്ച​​വ​​രും നി​​രാ​​ലം​​ബ​​രു​​മാ​​യ ആ​​ളു​​ക​​ളെ സം​​ര​​ക്ഷി​​ക്കു​​ന്ന പു​​ഴ​​വാ​​ത് സു​​കൃ​​തം സേ​​വാ നി​​ല​​യ​​ത്തി​​നാ​​യി നി​​ർ​​മി​​ക്കു​​ന്ന പു​​തി​​യ കെ​​ട്ടി​​ട​​ത്തി​​ന്‍റെ ശി​​ലാ​​സ്ഥാ​​പ​​ന ക​​ർ​​മം നി​​ർ​​വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. പ്ര​​കൃ​​തി​​യെ ന​​ശി​​പ്പി​​ക്കാ​​തെ സ്നേ​​ഹി​​ക്കാ​​ൻ ക​​ഴി​​യ​​ണ​​മെ​​ന്നും. അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
ട്ര​​സ്റ്റ് പ്ര​​സി​​ഡ​​ന്‍റ് പ്ര​​ഫ.​​പി.​​കെ.​​രാ​​ജ​​പ്പ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വാ​​ഴൂ​​ർ തീ​​ർ​​ഥ​​പാ​​ദാ​​ശ്ര​​മം കാ​​ര്യ​​ദ​​ർ​​ശി സ്വാ​​മി ഗ​​രു​​ഢ ധ്വ​​ജാ​​ന​​ന്ദ തീ​​ർ​​ഥ​​പാ​​ദ സ്വാ​​മി​​ക​​ൾ അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.
സി.​​എ​​ഫ്. തോ​​മ​​സ് എം​​എ​​ൽ​​എ, ന​​ഗ​​ര​​സ​​ഭാ വൈ​​സ്ചെ​​യ​​ർ പേ​​ഴ്സ​​ണ്‍ അം​​ബി​​കാ വി​​ജ​​യ​​ൻ, മു​​നി​​സി​​പ്പ​​ൽ കൗ​​ണ്‍​സി​​ൽ ര​​മാ​​ദേ​​വി മ​​നോ​​ഹ​​ര​​ൻ, ഒ.​​ആ​​ർ. ഹ​​രി​​ദാ​​സ്, എ​​സ്. ശ്രീ​​ജി​​ത്ത് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.