എം.​ഒ.​ റോ​ഡി​ൽ പു​തി​യ സ​ബ്‌വേ വ​രു​ന്നു; പ​ണി വ്യാ​ഴാ​ഴ്ച തു​ട​ങ്ങും
Tuesday, February 12, 2019 1:34 AM IST
തൃ​ശൂ​ർ: തി​ര​ക്കേ​റി​യ തൃ​ശൂ​ർ മു​ൻ​സി​പ്പ​ൽ ഓ​ഫീ​സ് റോ​ഡി​ൽ സ​ബ്‌വേ നി​ർ​മാ​ണ​ത്തി​ന ു തു​ട​ക്ക​മാ​കു​ന്നു. 14ന് ​നി​ർ​മാ​ണം ആ​രം​ഭി​ച്ച് ഏ​പ്രി​ൽ 30ന് ​തു​റ​ന്നുന​ൽ​കാ​നാ​ണ് തീ​രു​മാ​നം. അ​മൃ​ത് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യാ​ണ് സ​ബ്‌വേ നി​ർ​മി​ക്കു​ന്ന​ത്.
ജ​യ്ഹി​ന്ദ് മാ​ർ​ക്ക​റ്റി​നു മു​ന്നി​ൽ ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ അ​ജി​താ വി​ജ​യ​ൻ, ഡി​പി​സി അം​ഗം വ​ർ​ഗീ​സ് ക​ണ്ടം​കു​ള​ത്തി, അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ വി.​കെ. രാ​ജു തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി​ല​യി​രു​ത്തി. 1.53 കോടി രൂ​പ​യാ​ണ് സ​ബ്‌വേ നി​ർ​മാ​ണ​ത്തി​നാ​യി വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. എം​ഒ റോ​ഡി​ലെ ഗ​താ​ഗ​തക്കുരു​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​നു​ള്ള പ്ര​യാ​സ​വും സ​ബ്‌വേ വ​രു​ന്ന​തോ​ടെ ഒ​ഴി​വാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. തൃ​ശൂ​ർ പൂ​ര​ത്തി​നു മു​ൻ​പാ​യി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കും വി​ധ​ത്തി​ലാ​ണ് നി​ർ​മാ​ണം ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്ന് മേ​യ​ർ അ​ജി​താ വി​ജ​യ​ൻ പ​റ​ഞ്ഞു.
വ്യാ​ഴാ​ഴ്ച മു​ത​ൽ സ​ബ്‌വേ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തോ​ടെ എം​ഒ റോ​ഡി​ലൂ​ടെ ഗ​താ​ഗ​തം ഒ​രു​വ​രി​യാ​യി പു​നഃ​ക്ര​മീ​ക​രി​ക്കും. കോ​ർ​പ​റേ​ഷ​ൻ ന​ട​ത്തി​യ സ​ർ​വേ​യി​ൽ ഇ​വി​ടെ പ്ര​തി​ദി​നം 1500 പേ​രോ​ളം റോ​ഡ് മു​റി​ച്ചുക​ട​ക്കു​ന്ന​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. നേ​ര​ത്തെ ബാ​റ്റ​യ്ക്കു മു​ന്നി​ൽ സ​ബ്‌വേ നി​ർ​മി​ച്ച​പ്പോ​ൾ എം​ഒ റോ​ഡി​നെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​യി​രു​ന്നു ധാ​ര​ണ. എ​ന്നാ​ൽ സ്വ​രാ​ജ് റൗ​ണ്ടി​ൽ ഏ​റെ​ക്കാ​ലം ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്ന​തി​ലു​ള്ള പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ന്ന് എം​ഒ റോ​ഡി​നെ ബ​ന്ധി​പ്പി​ക്കു​ന്ന സ​ബ്‌വേ ഒ​ഴി​വാ​ക്കി​യ​ത്.