ദൃ​ശ്യ​ങ്ങ​ളി​ല്ല; അ​ന്വേ​ഷ​ണം വ്യാ​പ​ക​മാ​ക്കി
Tuesday, February 12, 2019 1:34 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ക​ട​യ്ക്കു മു​ന്നി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചനിലയിൽ കണ്ടെത്തിയ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ന്നു. മ​രി​ച്ച​യാ​ളെ ഇ​നി​യും തി​രി​ച്ച​റി​യാ​നാ​യി​ട്ടി​ല്ല.
നെ​ടു​പു​ഴ പോ​ലീ​സ് ഫോ​ട്ടോ സ​ഹി​തം ബം​ഗാ​ളി​ലും മ​റ്റും വി​വ​രം കൈ​മാ​റി​യി​ട്ടു​ണ്ട്. കൊ​ല​പാ​ത​ക​മാ​ണെ​ന്ന സം​ശ​യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭ്യ​മ​ല്ലെ​ന്നു​ള്ള​താ​ണ് അ​ന്വേ​ഷ​ണ​ത്തി​നു ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന​ത്. മ​രി​ച്ച​യാ​ൾ ന​ട​ന്നു​വ​രു​ന്ന​തി​ന്‍റെ ദൃ​ശ്യം ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ കൃ​ത്യം ചെ​യ്ത സ്ഥ​ല​ത്ത് സി​സി​ടി​വി ഇ​ല്ലാ​ത്ത​തി​നാ​ൽ ദൃ​ശ്യ​ങ്ങ​ൾ ല​ഭ്യ​മ​ല്ല. ഇ​താ​ണ് പോ​ലീ​സി​നെ കു​ഴ​യ്ക്കു​ന്ന​ത്. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കുക യാണ്. ബ​ന്ധു​ക്ക​ളെ​ത്തി ആ​ളെ തി​രി​ച്ച​റി​ഞ്ഞാ​ൽ മൃ​ത​ദേ​ഹം വി​ട്ടു ന​ൽ​കും. സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്നു സൂ​ച​ന​യു​ള്ള​തി​നാ​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യ​ട​ക്കം പ​ല​രെ​യും ചോ​ദ്യംചെ​യ്തു വ​രി​ക​യാ​ണെ​ന്നു നെ​ടു​പു​ഴ എ​സ്ഐ സ​തീ​ഷ്കു​മാ​ർ പ​റ​ഞ്ഞു.
വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ പ​ത്ര​വി​ത​ര​ണ​ക്കാ​രാ​ണു ചി​യ്യാ​രം ഒ​ല്ലൂ​ക്കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​നു മു​ന്പി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. കു​ത്തേ​റ്റു ര​ക്തം വാ​ർ​ന്നനി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം കി​ട​ന്നി​രു​ന്ന​ത്. പൊ​ട്ടി​യ സോ​ഡാ കു​പ്പി​യും അ​ടു​ത്തു കി​ട​ന്നി​രു​ന്നു.

ബാ​ല​ഭ​വ​നി​ലേ​ക്കു വാ​ഹ​നം

തൃ​ശൂ​ർ: ജ​വ​ഹ​ർ ബാ​ല​ഭ​വ​നി​ലെ ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ളി​ലേ​ക്ക് കു​ട്ടി​ക​ളെ കൊ​ണ്ടു​വാ​ര​ൻ വാ​ഹ​ന​ങ്ങ​ൾ ആ​വ​ശ്യ​മു​ണ്ട്. ഫോ​ണ്‍: 0487 2332909.