ക​ലാ​ഭ​വ​ൻ മ​ണി സ്മാ​ര​ക നാ​ട​ൻ​പാ​ട്ട് മ​ത്സ​രം "മ​ണി​നാ​ദം’ ഇ​ന്നും നാ​ളെ​യും
Tuesday, February 12, 2019 1:34 AM IST
ചാ​ല​ക്കു​ടി: കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​ഭ​വ​ൻ മ​ണി സ്മാ​ര​ക നാ​ട​ൻ​പാ​ട്ട് സം​സ്ഥാ​ന​ത​ല മ​ത്സ​രം "മ​ണി​നാ​ദം’ ഇ​ന്നും നാ​ളെ​യും ചാ​ല​ക്കു​ടി ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ത്തു​ം.
ഇ​ന്നു വൈ​കീ​ട്ട് നാ​ലി​ന് സി​നി​മ സം​വി​ധാ​യ​ക​ൻ പ്രി​യ​ന​ന്ദ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​യ​ന്തി പ്ര​വീ​ണ്‍​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ർ​ന്ന് മ​ത്സ​രം ആ​രം​ഭി​ക്കും. ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 14 ജി​ല്ലാ ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.
13ന് ​മൂ​ന്നു മു​ത​ൽ മ​ത്സ​രം തു​ട​രും. നാ​ലി​ന് ആ​രോ​ഹ മ്യൂ​സി​ക് സെ​ഷ​ൻ​സ് - അ​ഞ്ജു ജോ​സ​ഫ്, ഭാ​ഗ്യ​രാ​ജ് എ​ന്നി​വ​ർ ന​യി​ക്കു​ന്ന മ്യൂ​സി​ക് ഷോ ​അ​ര​ങ്ങേ​റും.
മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​കു​ന്ന ടീ​മു​ക​ൾ​ക്ക് 25000 രൂ​പ​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 15000 രൂ​പ​യും മൂ​ന്നാം ​സ്ഥാ​ന​ക്കാ​ർ​ക്ക് 10,000 രൂ​പ​യും ട്രോ​ഫി​ക​ളും ന​ൽ​കും. വൈ​കീ​ട്ട് അ​ഞ്ചി​ന് സ​മാ​പ​ന​സ​മ്മേ​ള​നം വ്യ​വ​സാ​യ കാ​യി​ക യു​വ​ജ​ന​കാ​ര്യ​ മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബി.​ഡി.​ദേ​വ​സി എം​എ​ൽ​എ, ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​ആ​ർ.​ശ്രീ​ക​ല, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഒ.​എ​സ്.​സു​ബീ​ഷ്, അ​ഫ്സ​ൻ കു​ഞ്ഞു​മോ​ൻ, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ വി​ത്സ​ൻ പാ​ണാ​ട്ടു​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.