ഗു​രു​വാ​യൂ​ർ ക്ഷേത്രത്തി​ൽ ദ​ർ​ശ​ന നി​യ​ന്ത്ര​ണം
Tuesday, February 12, 2019 1:34 AM IST
ഗു​രു​വാ​യൂ​ർ: ക്ഷേ​ത്രോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ഹ​സ്ര​ക​ല​ശ​ച്ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​തി​ന​ൽ ദി​വ​സ​വും ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ടാകും.​ ഇ​ന്നു രാ​വി​ലെ ഏ​ഴു​മു​തൽ ഒ​ൻ​പ​തു​വ​രെ നാ​ല​ന്പ​ല​ത്തി​ന​ക​ത്തേ​ക്ക് ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാകി​ല്ല.​
രാ​വി​ലെ മൂ​ന്നു​മു​ത​ൽ ആ​റു​വ​രെ പ്രാ​യ​ശ്ചി​ത്ത​ഹോ​മ​മാ​ണ്. ​ശീ​വേ​ലി​ക്കു​ശേ​ഷം മു​ള​പൂ​ജ ന​ട​ക്കും.​ ഏ​ഴു​മു​ത​ൽ ഒ​ൻ​പ​തു​വ​രെ മ​ഹാ കും​ഭാ​ഭി​ഷേ​ക​മാ​ണ്. ​നാ​ളെ പു​ല​ർ​ച്ചെ നാ​ലു​മു​ത​ൽ ക​ല​ശ​ച​ട​ങ്ങു​ക​ൾ തു​ട​ങ്ങും. ​മു​ള പൂ​ജ,ശാ​ന്തി​ഹോ​മം,അ​ത്ഭു​ത ശാ​ന്തി​ഹോ​മം,ശാ​ന്തി​ഹോ​മ ക​ല​ശാ​ഭി​ഷേ​കം,അ​ത്ഭു​ത ശാ​ന്തി ഹോ​മ ക​ല​ശാ​ഭി​ഷേ​കം എ​ന്നി​വ​യാ​ണ് ച​ട​ങ്ങു​ക​ൾ. നാ​ളെ രാ​വി​ലെ ഒ​ൻ​പ​തു​മു​ത​ൽ ഉ​ച്ച​പൂ​ജ ന​ട​തു​റ​ക്കു​ന്ന​തു​വ​രെ ദ​ർ​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ടാകും.​
വ്യാ​ഴാ​ഴ്ച രാ​വി​ലെ പത്തു മു​ത​ൽ ഉ​ച്ച​പൂ​ജ ന​ട​തു​റ​ക്കു​ന്ന​തു​വ​രെ​യും ദ​ർ​ശ​ന നി​യ​ന്ത്ര​ണ​മാ​ണ്.​വെ​ള​ളി​യാ​ഴ്ച​യാ​ണ് ത​ത്വ​ല​ശാ​ഭി​ഷേ​കം.​ ശ​നി​യാ​ഴ്ച അ​തി​പ്ര​ധാ​ന​മാ​യ സ​ഹ​സ്ര​ക​ല​ശാ​ഭി​ഷേ​കം ന​ട​ക്കും. ​ത​ത്വ​ക​ല​ശാ​ഭി​ഷേ​ക​ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച​യും സ​ഹ​സ്ര​ക​ല​ശാ​ഭി​ഷേ​കം ന​ട​ക്കു​ന്ന ശ​നി​യാ​ഴ്ച​യും പു​ല​ർ​ച്ചെ 4.30മു​ത​ൽ 11വ​രെ നാ​ല​ന്പ​ല​ത്തി​ന​ക​ത്തേ​ക്ക് ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കി​ല്ല.​ഞാ​റാ​ഴ്ച​യാ​ണ് ആ​ന​യോ​ട്ട​വും കൊ​ടി​യേ​റ്റ​വും.