ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗം എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ ബ​ഹി​ഷ്ക​രി​ച്ചു
Thursday, February 14, 2019 9:43 PM IST
തൊ​ടു​പു​ഴ: പ​ദ്ധ​തി​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നും ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ അം​ഗീ​ക​രി​ക്കു​ന്ന​തി​നു​മാ​യി വി​ളി​ച്ചു ചേ​ർ​ത്ത ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗം എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ ബ​ഹി​ഷ്ക​രി​ച്ചു.

മു​ന്ന​റി​യി​പ്പി​ല്ലാ​തെ തു​ട​ർ​ച്ച​യാ​യി അ​ടി​യ​ന്ത​ര കൗ​ണ്‍​സി​ൽ യോ​ഗ​ങ്ങ​ൾ വി​ളി​ച്ച് കൗ​ണ്‍​സി​ല​ർ​മാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഇ​ന്ന​ലെ ചേ​ർ​ന്ന കൗ​ണ്‍​സി​ൽ യോ​ഗം എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ച്ച​ത്. എ​ന്നാ​ൽ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ച്ചെ​ങ്കി​ലും യു​ഡി​എ​ഫ്, ബി​ജെ​പി അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത​തി​നാ​ൽ ച​ർ​ച്ച ന​ട​ത്തി കൗ​ണ്‍​സി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. പ​ന്ത്ര​ണ്ട് ഇ​ന​ങ്ങ​ളാ​ണ് കൗ​ണ്‍​സി​ലി​ൽ അ​ജ​ണ്ട​യാ​യി പ​രി​ഗ​ണി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11നു ​ചേ​രേ​ണ്ട അ​ടി​യ​ന്ത​ര കൗ​ണ്‍​സി​ലി​ന്‍റെ അ​റി​യി​പ്പ് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മാ​ത്ര​മാ​ണ് കൗ​ണ്‍​സി​ല​ർ​മാ​ർ​ക്ക് ല​ഭി​ച്ച​തെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ളു​ടെ ആ​രോ​പ​ണം. സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന​തി​നാ​ൽ പ​ല​ർ​ക്കും ക​ത്ത് ഒ​പ്പി​ട്ടു വാ​ങ്ങാ​നും സാ​ധി​ച്ചി​ല്ല. എ​ന്നാ​ൽ സാ​ധാ​ര​ണ കൗ​ണ്‍​സി​ലി​ന് മൂ​ന്നു ദി​വ​സം മു​ൻ​പും അ​ടി​യ​ന്തര കൗ​ണ്‍​സി​ലി​ന് ഒ​രു ദി​വ​സം മു​ൻ​പു​മാ​ണ് ക​ത്തു ന​ൽ​കു​ന്ന​ത്. ഇ​തു കൃ​ത്യ​മാ​യി പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്നു ആ​ക്ടിം​ഗ് ചെ​യ​ർ​മാ​ൻ സി.​കെ.​ജാ​ഫ​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ പ​തി​വാ​യി അ​ടി​യ​ന്തര കൗ​ണ്‍​സി​ൽ വി​ളി​ക്കു​ന്ന​തു മൂ​ലം അ​ജ​ണ്ട വ്യ​ക്ത​മാ​യി പ​ഠി​ക്കാ​ൻ കൗ​ണ്‍​സി​ല​ർ​മാ​ർ​ക്ക് അ​വ​സ​രം കി​ട്ടാ​റി​ല്ലെന്നു എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. ഏ​ഴു​മാ​സ​ത്തെ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​നി​ട​യി​ൽ ആ​കെ ചേ​ർ​ന്ന 24 കൗ​ണ്‍​സി​ൽ യോ​ഗ​ങ്ങ​ളി​ൽ നാ​ലെ​ണ്ണം മാ​ത്ര​മാ​ണ് അ​ടി​യ​ന്ത​ര​മാ​യി വി​ളി​ച്ച​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ ഇ​ന്ന​ലെ ന​ട​ന്ന മു​നി​സി​പ്പ​ൽ ജീ​വ​ന​ക്കാ​രു​ടെ ഇ​ട​തു​സം​ഘ​ട​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ണ് മു​ൻ​കൂ​ട്ടി കൗ​ണ്‍​സി​ൽ യോ​ഗം എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ച്ച​തെ​ന്നും സി.​കെ.​ജാ​ഫ​ർ ആ​രോ​പി​ച്ചു. എ​ൽ​ഡി​എ​ഫ് ഭ​രി​ച്ച ഏ​ഴു​മാ​സ​ത്തി​നി​ട​യി​ൽ പ​ല​പ്പോ​ഴും അ​ടി​യ​ന്ത​ര കൗ​ണ്‍​സി​ൽ യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കു​ക​യും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എ​ൽ​ഡി​എ​ഫ് പ്ര​തി​നി​ധി​യാ​യി​രു​ന്ന മി​നി​മ​ധു അ​വി​ശ്വാ​സ​ത്തി​ലൂ​ടെ പു​റ​ത്താ​യ​തി​ന്‍റെ ജാ​ള്യ​ത മ​റ​യ്ക്കാ​നും ന​ഗ​ര​സ​ഭ​യി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടെ​ന്നു വ​രു​ത്തി​ത്തീ​ർ​ക്കാ​നു​മാ​ണ് എ​ൽ​ഡി​എ​ഫ് ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.