മ​ല​ങ്ക​ര ഡാ​മി​നു സ​മീ​പം ക​ഴി​യു​ന്ന​വ​രു​ടെ പു​ന​ര​ധി​വാ​സം ചു​വ​പ്പു​നാ​ട​യി​ൽ
Thursday, February 14, 2019 9:43 PM IST
മു​ട്ടം : മ​ല​ങ്ക​ര ഡാ​മി​നു സ​മീ​പം കു​ടി​ൽ കെ​ട്ടി താ​മ​സി​ക്കു​ന്ന 13 കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സം ചു​വ​പ്പു നാ​ട​യി​ൽ കു​രു​ങ്ങി. ഇ​വി​ടെ താ​മ​സി​ക്കു​ന്ന ചി​ല ആ​ളു​ക​ൾ​ക്ക് മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ വാ​സ​യോ​ഗ്യ​മാ​യ വീ​ടും സ്ഥ​ല​വു​മു​ണ്ടെ​ന്നു ഏ​താ​നും വ്യ​ക്തി​ക​ൾ ചേ​ർ​ന്ന് ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഇ​വ​രു​ടെ പു​ന​ര​ധി​വാ​സം ചു​വ​പ്പു നാ​ട​യി​ൽ കു​രു​ങ്ങാ​ൻ കാ​ര​ണം. മ​ല​ങ്ക​ര ഡാ​മി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഡാ​മി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​വു​ന്ന​തി​ന​നു​സ​രി​ച്ച് സ്ഥ​ല​വും വീ​ടും ന​ല്കാ​മെ​ന്ന് സ​ർ​ക്കാ​ർ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. ഡാ​മി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് സ​മീ​പ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും തൊ​ഴി​ലാ​ളി​ക​ളെ ല​ഭി​ക്കാ​ത്ത​തി​നാ​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ പു​റ​ത്ത് നി​ന്നു​ള്ള​വ​രെ​യും ഡാ​മി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി എ​ത്തി​ച്ചി​രു​ന്നു.

വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും കു​ടും​ബ​സ​മേ​തം താ​മ​സി​ച്ചാ​ണ് ഇ​വി​ടെ പ​ണി​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത്. ഡാ​മി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് മു​ന്പും അ​തി​നു ശേ​ഷ​വും ഭൂ​രി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ളും ഇ​വി​ടെ നി​ന്നു പോ​യെ​ങ്കി​ലും ഏ​താ​നും കു​ടും​ബ​ക്കാ​ർ ഡാ​മി​ന്‍റെ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​ൽ കെ​ട്ടി താ​മ​സം ആ​രം​ഭി​ച്ചു. ഇ​തി​ൽ അ​വ​ശേ​ഷി​ക്കു​ന്ന 13 കു​ടും​ബ​ങ്ങ​ൾ​ക്ക് സ്ഥ​ല​വും വാ​സ​യോ​ഗ്യ​മാ​യ വീ​ടും ന​ൽ​കാ​ൻ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് സ​ർ​ക്കാ​ർ ഭ​ര​ണ​പ​ര​മാ​യ തീ​രു​മാ​നം എ​ടു​ത്തി​രു​ന്നു. മാ​റി​മാ​റി വ​ന്ന സ​ർ​ക്കാ​രു​ക​ളു​ടെ താ​ൽ​പ​ര്യ​ക്കു​റ​വ് കാ​ര​ണം ഇ​വ​രു​ടെ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു പോ​യി​ല്ല . ഇ​തി​നി​ട​യി​ൽ മു​ട്ടം പ​ഞ്ചാ​യ​ത്ത് മു​ൻ ഭ​ര​ണ സ​മി​തി ഇ​വ​ർ​ക്ക് ഇ​ട​പ്പ​ള്ളി ഭാ​ഗ​ത്ത് സ്ഥ​ലം അ​നു​വ​ദി​ച്ചെ​ങ്കി​ലും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ അ​ത് ത​ട​സ​പ്പെ​ട്ടു. മ​ല​ങ്ക​ര ടൂ​റി​സം പ​ദ്ധ​തി ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​രു​ടെ പു​ന​ര​ധി​വാ​സം അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്കേ​ണ്ട സാ​ഹ​ച​ര്യം വ​രി​ക​യും ചെ​യ്തു.

ഇ​തേ തു​ട​ർ​ന്നു ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഇ​വി​ടെ​യു​ള്ള 13 കു​ടും​ബ​ക്കാ​ർ​ക്ക് മ​ല​ങ്ക​ര​യി​ൽ കു​പ്പി​വെ​ള്ള ഫാ​ക്ട​റി​ക്ക് സ​മീ​പം സ്ഥ​ലം അ​നു​വ​ദി​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ തീ​രു​മാ​ന​മാ​വു​ക​യും ഇ​വ​ർ​ക്ക് അ​നു​വ​ദി​ച്ച സ്ഥ​ല​ത്തി​ന് പ​ട്ട​യം ന​ൽ​കു​ന്ന​തി​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു.

ക​ട്ട​പ്പ​ന​യി​ൽ ന​ട​ന്ന പ​ട്ട​യ മേ​ള​യി​ൽ ഇ​വ​ർ പ​ട്ട​യം കൈ​പ്പ​റ്റാ​ൻ പോ​യെ​ങ്കി​ലും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ പ​ട്ട​യം ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നു അ​ധി​കൃ​ത​ർ ഇ​വ​രെ അ​റി​യി​ച്ചു.​സ്ഥ​ലം അ​നു​വ​ദി​ച്ച​വ​രി​ൽ ചി​ല ആ​ളു​ക​ൾ​ക്ക് മ​റ്റ് ഇ​ട​ങ്ങ​ളി​ൽ സ്ഥ​ല​വും വീ​ടും ഉ​ണ്ടെ​ന്ന് ക​ള​ക്ട​ർ​ക്ക് പ​രാ​തി ല​ഭി​ച്ച​തി​നാ​ൽ ജ​നു​വ​രി​യി​ൽ ന​ട​ന്ന പ​ട്ട​യ​മേ​ള​യി​ലും ഇ​വ​ർ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു. പ​രാ​തി​യെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ​ക്കും എം​വി​ഐ​പി അ​ധി​കൃ​ത​ർ​ക്കും ക​ള​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു വ​രെ പ​ട്ട​യ ന​ട​പ​ടി​ക​ൾ മ​ര​വി​പ്പി​ച്ചു നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.