പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ന​ട​ത്തി
Thursday, February 14, 2019 9:44 PM IST
തൊ​ടു​പു​ഴ: യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച സി​പി​എം, ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​വ​മോ​ർ​ച്ച തൊ​ടു​പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. പ്ര​ക​ട​നം സ്റ്റേ​ഷ​നു ഏ​താ​നും മീ​റ്റ​ർ മാ​റി പോ​ലീ​സ് ബാ​രി​ക്കേ​ഡ് വ​ച്ച് ത​ട​ഞ്ഞു. സാ​യു​ധ പോ​ലീ​സ് ഉ​ൾ​പ്പെ​ടെ വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​വും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. യോ​ഗം യു​വ​മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഖി​ൽ ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ഷ്ണു കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു ജെ. ​കൈ​മ​ൾ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യു​വ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എ​ച്ച്. കൃ​ഷ്ണ​കു​മാ​ർ, ബി​ജെ​പി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. വി​നോ​ദ്, യു​വ​മോ​ർ​ച്ച മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കാ​ന്ത്, ജി​ല്ലാ സെ​ക്ര​ട്ട​റി വി​ജ​യ​കു​മാ​ർ,ഗോ​കു​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.