എ​ട​ക്ക​ര​യി​ൽ പ്രാമുഖ്യം കു​ടി​വെ​ള്ള​ത്തി​നും ആ​രോ​ഗ്യ​ത്തി​നും ശു​ചി​ത്വ​ത്തി​നും
Friday, February 15, 2019 1:28 AM IST
എ​ട​ക്ക​ര: കു​ടി​വെ​ള്ള​ത്തി​നും ആ​രോ​ഗ്യ​ത്തി​നും ശു​ചി​ത്വ​ത്തി​നും മു​ൻ​ഗ​ണ​ന ന​ൽ​കി എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് അ​ന്പാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ബീ​ർ പ​നോ​ളി​യാ​ണ് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത്. 19,56,73,575 രൂ​പ വ​ര​വും 19,38,40,628 രൂ​പ ചെ​ല​വും ക​ണ​ക്കാ​ക്കു​ന്നതാണ് ബ​ജ​റ്റ്.

നെ​ൽ​കൃ​ഷി വി​ക​സ​നം, വ​നി​ത ഘ​ട​ക പ​ദ്ധ​തി (23 ല​ക്ഷം), വി​ദ്യാ​ഭ്യാ​സം (പ​ത്ത് ല​ക്ഷം), വ​യോ​ജ​ന പ​രി​പാ​ല​നം (11 ല​ക്ഷം), മാ​ലി​ന്യ സം​സ്ക​ര​ണം (21 ല​ക്ഷം), പൊ​തു​മ​രാ​മ​ത്ത് (ഒ​രു കോ​ടി 90 ല​ക്ഷം), ക്ഷീ​ര​മേ​ഖ​ല (17.5 ല​ക്ഷം), ഹോം ​കെ​യ​ർ, ജീ​വി​ത​ശൈ​ലി രോ​ഗ പ​രി​ച​ര​ണം (പ​ത്ത് ല​ക്ഷം), കു​ടി​വെ​ള്ളം (55 ല​ക്ഷം), ക​ളി സ്ഥ​ലം വാ​ങ്ങൽ (25 ല​ക്ഷം), കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് (25 ല​ക്ഷം) എ​ന്നി​ങ്ങ​നെ​യാ​ണ് തു​ക വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ. ​അ​ബ്ദു​ൽ ഖാ​ദ​ർ, അ​ൻ​സാ​ർ ബീ​ഗം, കെ.​ആ​യി​ശ​ക്കു​ട്ടി, അം​ഗ​ങ്ങ​ളാ​യ സ​ര​ള രാ​ജ​പ്പ​ൻ, എം.​കെ.​ച​ന്ദ്ര​ൻ, സ​ന്തോ​ഷ് ക​പ്രാ​ട്ട്, ദീ​പ ഹ​രി​ദാ​സ്, എം.​വി​ല്യം​സ്, ഉ​ഷ രാ​ജ​ൻ, ഷൈ​നി അ​ജേ​ഷ്, റോ​യി പ​ട്ടം​താ​നം, അ​സി​സ്റ്റ​ൻ​റ് സെ​ക്ര​ട്ട​റി മു​ര​ളി​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.