പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്
Friday, February 15, 2019 1:28 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ര​ട് ബ​ജ​റ്റ്് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ.​സ​ദ​ഖത്തുള്ള അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് റീ​ന പെ​ട്ട​മ​ണ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
9,27,67,000 രൂ​പ​യു​ടെ വ​ര​വും 9,25,17,000 രൂ​പ ചെ​ല​വും വ​രു​ന്ന ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. സ​ന്പൂ​ർ​ണ പാ​ർ​പ്പി​ട പ​ദ്ധ​തി, വ​നി​ത വി​ശ്ര​മ കേ​ന്ദ്രം, വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി പ്രോ​ത്സാ​ഹ​നം എ​ന്നീ പ​ദ്ധ​തി​ക​ൾ​ക്ക് പ്രാ​മു​ഖ്യം ന​ൽ​കു​ന്ന​താ​ണ് മി​ച്ച ബ​ജ​റ്റ്. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ​മാ​രാ​യ റാ​ബി​യ മു​സ​മ്മി​ൽ, അ​മീ​ർ പാ​താ​രി, സ​മീ​റ, ബ്ലോ​ക്ക് ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ അ​ഷ്റ​ഫ്, ജ​ന​റ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ കെ.​എം.​സു​ജാ​ത, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.