മാ​ലി​ന്യ​ത്തി​ൽ നി​ന്നും വൈ​ദ്യു​തി: നാ​ലു​കോ​ടി​യു​ടെ പ​ദ്ധ​തി​ നടപ്പാക്കും
Friday, February 15, 2019 1:28 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യ്ക്ക് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച നാ​ലു​കോ​ടി രൂ​പ​യു​ടെ ഖ​ര​മാ​ലി​ന്യ പ്ലാ​ന്‍റ് ന​വീ​ക​ര​ണ​പ​ദ്ധ​തി​ക്ക് സ​ർ​ക്കാ​രി​ന്‍റെ ആ​യി​രം ദി​ന പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി തു​ട​ക്കം കു​റി​ക്കും.

ന​ഗ​ര​സ​ഭ​യു​ടെ ര​ജ​ത​ജൂ​ബി​ലി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ്ലാ​ന്‍റി​ന്‍റെ സ​ന്പൂ​ർ​ണ ന​വീ​ക​ര​ണ​ത്തി​ന് ന​ഗ​ര​സ​ഭ തു​ട​ക്കം കു​റി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ന്‍റെ ന​വീ​ക​ര​ണം 2018 ഓ​ഗ​സ്റ്റി​ലും അ​ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണ ശേ​ഖ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള എം​ആ​ർ​എ​ഫ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം ഡി​സം​ബ​റി​ലും ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പൂ​ർ​ത്തീ​ക​രി​ച്ചു. പ്ലാ​ന്‍റ് ന​ട​ത്തി​പ്പ് ഏ​ജ​ൻ​സി​യാ​യ ജീ​വ​നം സൊ​ല്യൂ​ഷ​നും ഒ​രു കോ​ടി രൂ​പ​യു​ടെ സം​സ്ക​ര​ണം ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ച്ചു.

ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ശു​ചി​ത്വ​മി​ഷ​ൻ അം​ഗീ​കൃ​ത ഏ​ജ​ൻ​സി​യാ​യ ജി​പി​എ​സ് റി​ന്യൂ​വ​ബി​ൾ എ​ന്ന ക​ന്പ​നി​യാ​ണ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​ത്. പ്ര​തി​ദി​നം ര​ണ്ട് ട​ണ്‍ മാ​ലി​ന്യം ഉ​പ​യോ​ഗി​ച്ച് 300 യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​താ​ണ് പ്ലാ​ന്‍റ്. അ​ഞ്ച് വ​ർ​ഷം ഓ​പ്പ​റേ​ഷ​നും മെ​യി​ന്‍റ​ന​ൻ​സും ക​ന്പ​നി​ത​ന്നെ ഏ​റ്റെ​ടു​ക്കും. ഇ​തി​ന് പ്ര​തി​വ​ർ​ഷം മെ​യി​ന്‍റ​ന​ൻ​സ് ഫീ​സും നി​ശ്ച​യി​ക്കും. 67 ല​ക്ഷം രൂ​പ ചെ​ല​വ് വ​രു​ന്ന പ​ദ്ധ​തി ആ​റു​മാ​സ​ത്തി​ന​കം പൂ​ർ​ത്തീ​ക​രി​ക്കും.
പ​ദ്ധ​തി വി​ജ​യി​ച്ചാ​ൽ മ​റ്റു ന​ഗ​ര​സ​ഭ​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും. 18ന് ​രാ​വി​ലെ 11.30നു ​ന​ഗ​ര​സ​ഭാ അ​ങ്ക​ണ​ത്തി​ൽ വൈ​ദ്യു​തി മ​ന്ത്രി എം.​എം.​മ​ണി ശി​ലാ​സ്ഥാ​പ​ന ക​ർ​മം നി​ർ​വ​ഹി​ക്കും.

ജീ​വ​നം പ​ദ്ധ​തി​യി​ൽ സ​ന്പൂ​ർ​ണ ശു​ചി​ത്വ വാ​ർ​ഡു​ക​ളാ​യി മാ​റി​യ ആ​റ്, ഏ​ഴ്, 10,11, 12,19,25, 2, 31,32,34 എ​ന്നീ 11 വാ​ർ​ഡു​ക​ൾ സീ​റോ വേ​സ്റ്റ് വാ​ർ​ഡാ​യു​ള്ള പ്ര​ഖ്യാ​പ​ന​വും ച​ട​ങ്ങി​ൽ മ​ന്ത്രി നി​ർ​വ​ഹി​ക്കും. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് സ​ലീം ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.