സി​മ​ന്‍റ് ഫാ​ക്ട​റി​യി​ലേ​ക്കു മാ​ലി​ന്യം ക​യ​റ്റി അ​യ​ച്ച് തു​വൂ​ർ പഞ്ചായത്ത്
Friday, February 15, 2019 1:28 AM IST
മ​ല​പ്പു​റം: മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നു രാ​ജ്യ​ത്തി​നു മാ​തൃ​ക​യാ​യി തു​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. പ്ലാ​സ്റ്റി​ക് ചെ​രു​പ്പ്, ബാ​ഗ്, തെ​ർ​മോ​ക്കോ​ൾ തു​ട​ങ്ങി പാ​ഴ്‌വ​സ്തു ക​ച്ച​വ​ട​ക്കാ​ർ ഏ​റ്റെ​ടു​ക്കാ​ത്ത മാ​ലി​ന്യ​ങ്ങ​ള​ട​ക്കം ശേഖരിച്ച് എസിസി സിമന്‍റ് കന്പനിക്ക് നൽകുകയാണ് പഞ്ചായത്ത്. മു​ഴു​വ​ൻ വീ​ടു​ക​ളി​ലെ​യും മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് സം​സ്ക​രി​ക്കു​ന്ന​തി​നൊ​പ്പം 15 പേ​ർ​ക്കു തൊ​ഴി​ൽ ന​ൽ​കാ​നും പ​ഞ്ചാ​യ​ത്തി​നു ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

സി​മ​ന്‍റ് നി​ർ​മാ​ണ​ത്തി​നു ഇ​ന്ധ​ന​മാ​യി​ട്ടാ​ണ് ക​ന്പ​നി മാ​ലി​ന്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തു​വ​രെ ര​ണ്ടു ലോ​ഡു​ക​ളാ​ണ് ക​ന്പനി​ക്ക് പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ​ത്. ഇ​ന്ന​ലെ​യാ​ണ് ര​ണ്ടാ​മ​ത്തെ ലോ​ഡ് ക​യ​റ്റി​യ​യ​ച്ച​ത്.

2018 ജ​നു​വ​രി​യി​ലാ​ണ് ഗ്രാ​മ​ജ്യോ​തി എ​ന്ന പേ​രി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നു തു​വൂ​ർ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യാ​രം​ഭി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ലെ മാ​ലി​ന്യ പ്ര​ശ്ന​ങ്ങ​ൾക്ക് പ​രി​ഹാ​രം കാ​ണാ​നാ​യി​ട്ടു​ണ്ടെ​ന്നും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഒ​രു പ​രി​ധി വ​രെ ത​ട​യാ​ൻ ക​ഴി​ഞ്ഞെന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ബാ​ല​കൃ​ഷ്ണ​ൻ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. വീ​ടു​ക​ളി​ൽ നി​ന്നു ര​ണ്ട​ര മാ​സ​ത്തി​ലൊ​രി​ക്ക​ലും ക​ട​ക​ളി​ൽ നി​ന്നു 15 ദി​വ​സ​ത്തി​ലൊ​രി​ക്ക​ലും മാ​ലി​ന്യം ശേ​ഖ​രി​ക്കും. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​ത്തെ സ്ഥലത്താണ് ഇ​വ സം​സ്ക​രി​ക്കു​ന്ന​ത്. വീ​ടു​ക​ളി​ൽ നി​ന്നു 20 രൂ​പ​യും ചെ​റി​യ ക​ട​ക​ളി​ൽ നി​ന്നു 50 രൂ​പ​യും വ​ലി​യ ക​ട​ക​ളി​ൽ നി​ന്നു 100 രൂ​പ​യു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

ത​രം തി​രി​ച്ച മാ​ലി​ന്യ​ങ്ങ​ൾ പാ​ഴ്‌വ​സ്തു ക​ച്ച​വ​ട​ക്കാ​ർ​ക്ക് വി​ൽ​ക്കും. വീ​ടു​ക​ൾ, ക​ട​ക​ൾ എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നു ഈ​ടാ​ക്കു​ന്ന ഫീ​സും വി​ൽ​പ്പ​ന​യി​ലൂ​ടെ ല​ഭി​ക്കു​ന്ന തു​ക​യും ഉ​പ​യോ​ഗി​ച്ചാ​ണ് ജോ​ലി​ക്കാ​ർ​ക്ക് ശ​ന്പ​ളം ന​ൽ​കു​ന്ന​ത്. തി​ക​യാ​തെ വ​രു​ന്ന തു​ക പ​ഞ്ചാ​യ​ത്തും ന​ൽ​കും.

മാ​ലി​ന്യം ത​രം​തി​രി​ക്കു​ന്ന​തി​നു ഗ്രാ​മ​ജ്യോ​തി വോ​ള​ണ്ടി​യ​ർ​മാ​രെ കൂ​ടാ​തെ തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ, ക്ല​ബു​ക​ൾ, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, എ​ൻ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ, മ​റ്റു​സം​ഘ​ട​ന​ക​ൾ എ​ന്നി​വ​ർ വ​ർ​ഷ​ത്തി​ൽ ഒ​രു​ദി​വ​സം സ​ന്ന​ദ്ധ​സേ​വ​ന​ം ന​ൽ​കു​ന്നു​ണ്ട്.

ത​രം​തി​രി​ച്ച മാ​ലി​ന്യ​ങ്ങ​ളു​ടെ വി​ല​വി​വ​രം കാ​ണി​ക്കു​ന്ന ബോ​ർ​ഡ് മാ​ലി​ന്യ​കേ​ന്ദ്ര​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. പ്ലാ​സ്റ്റിക് മു​ക്ത പ​ഞ്ചാ​യ​ത്താ​ക്കി തു​വൂ​രി​നെ മാ​റ്റാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​യു​ന്നു.