പു​ന​ർ​ജ​നി കു​ടും​ബ ശാ​ക്തീ​ക​ര​ണ സെ​മി​നാ​ർ നടത്തി
Friday, February 15, 2019 2:02 AM IST
രാ​ജ​പു​രം: മ​ല​ബാ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ രാ​ജ​പു​രം മേ​ഖ​ല​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കാ​യി കൊട്ടോ​ടി ഡേ ​കെ​യ​ർ സെ​ന്‍റ​റി​ൽ പു​ന​ർ​ജ​നി എ​ന്ന പേ​രി​ൽ ഏ​ക​ദി​ന കു​ടും​ബ ശാ​ക്തീ​ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. രാ​ജ​പു​രം ഹോ​ളി​ഫാ​മി​ലി ഫൊ​റോ​ന വി​കാ​രി ഫാ.​ഷാ​ജി വ​ട​ക്കേ​ത്തൊ​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ഷാ​ജി മേ​ക്ക​ര അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

മാ​സ് സെ​ക്ര​ട്ട​റി ഫാ. ​ബി​പി​ൻ തോ​മ​സ് ക​ണ്ടോ​ത്ത്, പ്രോ​ഗ്രാം മാ​നേ​ജ​ർ ഏ​ബ്ര​ഹാം ഉ​ള്ളാ​ട​പ്പു​ള്ളി​ൽ എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു. പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ സ്നേ​ഹ എ​സ്ജെ​സി സ്വാ​ഗ​ത​വും പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ നി​ഷി​ത സി​റി​യ​ക് ന​ന്ദി​യും പ​റ​ഞ്ഞു. പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ അ​ഞ്ജ​ന വ​ർ​ഗീ​സ്, റീ​ജ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ആ​ൻ​സി ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.