കോ​ടോം-​ബേ​ളൂ​രിൽ കാ​ർ​ഷി​ക​ മേ​ഖ​ല​യ്ക്ക് ഊ​ന്ന​ൽ
Friday, February 15, 2019 2:02 AM IST
ഒ​ട​യം​ചാ​ൽ: കാ​ർ​ഷി​ക മേ​ഖ​ല, മൃ​ഗ​സം​ര​ക്ഷ​ണം, പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ വി​ക​സ​നം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ​ക്ക് പ്രാ​മു​ഖ്യം ന​ൽ​കി കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. കൂ​ടാ​തെ വ്യ​വ​സാ​യ പാ​ർ​ക്കി​ന് ആ​രം​ഭം കു​റി​ക്കു​ന്ന​തി​നും സം​രം​ഭ​ക ക്ല​ബു​ക​ളി​ലൂ​ടെ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​വാ​നും ബ​ജ​റ്റ് ല​ക്ഷ്യ​മി​ടു​ന്നു.

2020 ഓ​ടെ എ​ല്ലാ വീ​ടു​ക​ളി​ലും വെ​ള്ളം എ​ന്ന കാ​ഴ്ച​പ്പാ​ടും ബ​ജ​റ്റി​ലു​ണ്ട്. ആ​കെ 29,23,69,210 രൂ​പ വ​ര​വും, 23,83,52,274 രൂ​പ ചെ​ല​വും 5,40,16,936 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​ല്‍. ഉ​ഷ അ​വ​ത​രി​പ്പി​ച്ച​ത്. പ്ര​സി​ഡ​ന്‍റ് സി.​കു​ഞ്ഞി​ക്ക​ണ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ.​സി.​മാ​ത്യു, കെ. ​ഭൂ​പേ​ഷ്, ടി.​വി.​ഉ​ഷ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​വി. ത​ങ്ക​മ​ണി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മു​സ്ത​ഫ താ​യ​ന്നൂ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, സി.​കു​ഞ്ഞ​മ്പു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.