ബ​ദി​യ​ഡു​ക്കയിൽ ദാ​രി​ദ്ര്യ​ല​ഘൂക​ര​ണ​ത്തി​നും കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്കും ഊ​ന്ന​ൽ
Friday, February 15, 2019 2:02 AM IST
ബ​ദി​യ​ഡു​ക്ക: കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്കും ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ​ത്തി​നും പ്രാ​ധാ​ന്യം ന​ല്‍​കി​ക്കൊ​ണ്ട് 2,73,93,404 രൂ​പ വ​ര​വും 2,02,49,043 രൂ​പ ചെ​ല​വും 7,14,436 രൂ​പ നീ​ക്കി​യിരി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് സൈ​ബു​ന്നീ​സ മൊ​യ്തീ​ന്‍​കു​ട്ടി അ​വ​ത​രി​പ്പി​ച്ചു. കൃ​ഷി​ക്കും അ​നു​ബ​ന്ധ മേ​ഖ​ലയ്​ക്ക് ഊ​ന്ന​ല്‍ ന​ല്‍​കി​ക്കൊ​ണ്ട് മ​ഹാ​ത്മാ ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ മു​ഴു​വ​ന്‍ ക​ര്‍​ഷ​ക​രെ ഉ​ള്‍​പ്പെ​ടു​ത്തി മ​ണ്ണ്, ജ​ല സം​ര​ക്ഷ​ണ​ത്തി​നും ജൈ​വ കൃ​ഷി​ക്കും ഊ​ന്ന​ല്‍ ന​ല്‍​കി​ക്കൊ​ണ്ട് ഉ​ത്പാ​ദ​ന മേ​ഖ​ല​യ്ക്ക് ആ​കെ 1,01,63,180 രൂ​പ ബ​ജ​റ്റി​ല്‍ നീ​ക്കി​വെ​ച്ചു​കൊ​ണ്ട് സ​മ​ഗ്ര കാ​ര്‍​ഷി​ക വി​ക​സ​ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും.

ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി ലോ​ണ്‍ തു​ക, ജി​ല്ലാ, ബ്ലോ​ക്ക് വി​ഹി​ത​ത്തി​ന് പു​റ​മെ പ​ഞ്ചാ​യ​ത്ത് ര​ണ്ടു കോ​ടി രൂ​പ വ​ക​യി​രു​ത്തി പ​ട്ടി​ക​ജാ​തി-​വ​ര്‍​ഗ കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​വ​ന പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 69,50,000 രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ സ്ഥ​ല​ങ്ങ​ളി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​നാ​യി 69,58,700രൂ​പ​യും മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി "ക്ലീ​ന്‍ ബ​ദി​യ​ഡു​ക്ക' എ​ന്ന മു​ദ്രാവാ​ക്യ​ത്തോ​ടെ ഹ​രി​ത​ക​ര്‍​മ​സേ​ന​ക്ക് ഒ​രു വാ​ര്‍​ഡി​ന് 23,175 രൂ​പ പ്ര​കാ​രം 4,40,325 രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

വി​ദ്യാ​ഭ്യാ​സ ക​ലാ-​സം​സ്കാ​രി​ക മേ​ഖ​ലയ്​ക്ക് 19,00,000 രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​യെ​ന്ന നി​ല​യി​ല്‍ ബ​സ്‌​സ്റ്റാ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് പ​ത്തു കോ​ടി രൂ​പ ചെ​ല​വി​ല്‍ ബി​ഒ​ടി അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി 4,72,32,253 രൂ​പ​യു​ടെ 151 മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ള്‍ ബ​ജ​റ്റില്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്‌. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ന്‍. കൃ​ഷ്ണ​ഭ​ട്ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.