പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ കു​ഴി​കു​ത്തി മൂ​ടു​ന്നു
Friday, February 15, 2019 10:14 PM IST
നെ​ടു​ങ്ക​ണ്ടം: മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​നാ​യി നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​ൻ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്പോ​ഴും പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ കു​ഴി​കു​ത്തി മൂ​ടു​ന്നു.
കെ ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നാ​യി ചെ​ന്പ​ക​ക്കു​ഴി​യി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന ഭൂ​മി​യി​ലാ​ണ് കു​ഴി നി​ർ​മി​ച്ച് പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ മ​റ​വു​ചെ​യ്യു​ന്ന​ത്.
ബേ​ഡ്മെ​ട്ടി​ലെ മാ​ലി​ന്യ പ്ലാ​ന്‍റി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ റീ​സൈ​ക്കി​ൾ ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ റീ ​സൈ​ക്കി​ൾ​ചെ​യ്ത പ്ലാ​സ്റ്റി​ക് റോ​ഡ് നി​ർ​മാ​ണ​ത്തി​നും മ​റ്റു​മാ​യി വി​റ്റ് മി​ക​ച്ച നേ​ട്ടം കൊ​യ്യു​ന്ന​താ​യാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​വ​കാ​ശ​വാ​ദം.
ഇ​ത്ത​രം അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്പോ​ഴാ​ണ് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ വ​ലി​യ കു​ഴി കു​ഴി​ച്ച് മൂ​ടു​ന്ന​ത്. പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളി​ൽ കെ​ട്ടി ത​ള്ളു​ന്ന ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ ഇ​വി​ടെ മ​റ​വു​ചെ​യ്യു​ന്നു​ണ്ട്.
മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന പ​ഞ്ചാ​യ​ത്തി​ന്‍റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് ഇ​ത്.
ഭാ​വി​യി​ൽ ബ​സ് സ്റ്റാ​ൻ​ഡും അ​നു​ബ​ന്ധ കെ​ട്ടി​ട​ങ്ങ​ളും നി​ർ​മി​ക്കേ​ണ്ട ഭൂ​മി​യി​ലാ​ണ് മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത്.
കെ​ട്ടി​ട​നി​ർ​മാ​ണ വേ​ള​യി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ തി​രി​ച്ച​ടി​യാ​കും.
ജ​ന​വാ​സ മേ​ഖ​ല​യി​ൽ യാ​തൊ​രു സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​ർ​ന്നു പി​ടി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കും. പ്ലാ​സ്റ്റി​ക്കി​നു​പു​റ​മെ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ, മ​ത്സ്യ - മാം​സ അ​വ​ശി​ഷ്ട​ങ്ങ​ൾ, മു​ടി, ഇ​ല​ക്ട്രോ​ണി​ക് വേ​സ്റ്റ് തു​ട​ങ്ങി​യ​വ​യും ചാ​ക്കു​ക​ളി​ൽ​കെ​ട്ടി ത​ള്ളു​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.