പ​ത്തം​നം​തി​ട്ട,ഗ​വി, വാ​ഗ​മ​ണ്‍, തേ​ക്ക​ടി ഇ​ക്കോ​ടൂ​റി​സം സ​ർ​ക്യൂ​ട്ട് ഉ​ദ്ഘാ​ട​നം നാളെ
Friday, February 15, 2019 10:14 PM IST
ഇ​ടു​ക്കി: പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക​ളാ​യ ക​ട​മ്മ​നി​ട്ട, ഗ​വി, വാ​ഗ​മ​ണ്‍, പീ​രു​മേ​ട്, ഇ​ടു​ക്കി, തേ​ക്ക​ടി എ​ന്നീ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക​ളെ ബ​ന്ധി​പ്പി​ച്ച് സ്വ​ദേ​ശ് ദ​ർ​ശ​ൻ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യു​ള്ള ഇ​ക്കോ ടൂ​റി​സം സ​ർ​ക്യൂ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം നാളെ ​രാ​വി​ലെ 11നു ​വാ​ഗ​മ​ണ്‍ പാ​രാ​ഗ്ലൈ​ഡിം​ഗ് പോ​യി​ന്‍റി​ന് സ​മീ​പ​ത്തെ ആം​ഫി തീ​യ​റ്റ​റി​ൽ കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി അ​ൽ​ഫോ​ന്‌സ് ക​ണ്ണ​ന്താ​നം നി​ർ​വ​ഹി​ക്കും.
മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും, മ​ന്ത്രി എം.​എം. മ​ണി, ജോ​യ്സ് ജോ​ർ​ജ് എം​പി എ​ന്നി​വ​ർ മു​ഖ്യ​ാതി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. എം​എ​ൽ​എ​മാ​രാ​യ ഇ.​എ​സ്. ബി​ജി​മോ​ൾ, പി.​ജെ. ജോ​സ​ഫ്, എ​സ്.​രാ​ജേ​ന്ദ്ര​ൻ, റോ​ഷി അ​ഗ​സ്റ്റി​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, കേ​ന്ദ്ര​ടൂ​റി​സം മ​ന്ത്രാ​ല​യം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​മ​ൻ​ബി​ല്ല, സം​സ്ഥാ​ന ടൂ​റി​സം സെ​ക്ര​ട്ട​റി റാ​ണി​ജോ​ർ​ജ്, ടൂ​റി​സം ഡ​യ​റ​ക്ട​ർ പി.​ബാ​ല​കി​ര​ണ്‍, ജി​ല്ലാ ക​ള​ക്ട​ർ കെ.​ജീ​വ​ൻ ബാ​ബു, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. റോ​ഡു​ക​ൾ, വാ​ഗ​മ​ണ്ണി​ൽ സാ​ഹ​സി​ക ടൂ​റി​സം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​നോ​ദോ​പാ​ധി​ക​ൾ, ടൂ​റി​സ്റ്റ് ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ, ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള ന​ട​പ്പാ​ത​ക​ൾ, ഇ​ടു​ക്കി, പീ​രു​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ക്കോ ലോ​ഡ്ജു​ക​ൾ തു​ട​ങ്ങി​യ​വ​യും 90 കോ​ടി രൂ​പ​യു​ടെ ടൂ​റി​സം സ​ർ​ക്യൂ​ട്ട് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.