ഉ​ടു​ന്പ​ൻ​ചോ​ല സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​നു പു​തി​യ കെ​ട്ടി​ടം
Friday, February 15, 2019 10:14 PM IST
നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന് പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ​നി​ന്നും മോ​ച​നം. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ തീ​ർ​ത്തു​മി​ല്ലാ​ത്ത കെ​ട്ടി​ട​ത്തി​ന് പ​ക​രം നി​ർ​മി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം 19-ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി നി​ർ​വ​ഹി​ക്കും. റ​വ​ന്യു വ​കു​പ്പ് മു​ണ്ടി​യെ​രു​മ​യി​ൽ​ത​ന്നെ അ​നു​വ​ദി​ച്ച പ​ത്തു​സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ഉ​ടു​ന്പ​ൻ​ചോ​ല സ​ബ് ര​ജി​സ്്ട്രാ​ർ ഓ​ഫീ​സ് നി​ർ​മി​ക്കു​ന്ന​ത്.
കെ.​ടി. ജേ​ക്ക​ബ് റ​വ​ന്യു മ​ന്ത്രി​യാ​യി​രു​ന്ന 1969-ലാ​ണ് മു​ണ്ടി​യെ​രു​മ​യി​ൽ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ കാ​ല​പ്പ​ഴ​ക്കം​കൊ​ണ്ട് കെ​ട്ടി​ടം ചോ​ർ​ന്നൊ​ലി​ക്കാ​ൻ തു​ട​ങ്ങി​യി​രു​ന്നു.
ഫ​യ​ലു​ക​ളും മ​റ്റും ന​ശി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും ജീ​വ​ന​ക്കാ​ർ കൂ​ടു​ത​ൽ എ​ത്തി​യ​തോ​ടെ നി​ന്നു​തി​രി​യു​വാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​യി. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന​വ​ർ​ക്ക് ഇ​രി​ക്കു​വാ​ൻ പോ​ലും സൗ​ക​ര്യ​മി​ല്ല.
19-ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.
മ​ന്ത്രി എം.​എം മ​ണി, ജോ​യ്സ് ജോ​ർ​ജ് എം​പി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
ര​ണ്ടു​നി​ല​ക​ളി​യാ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് 1.31 കോ​ടി രൂ​പ​യാ​ണ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​നാ​യി 51 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പി​ക​രി​ച്ചു.