ക​ല്ലാ​ർ - മാ​ങ്കു​ളം റോ​ഡി​ന് ശാ​പ​മോ​ക്ഷ​മാ​യി
Friday, February 15, 2019 10:16 PM IST
മാ​ങ്കു​ളം: ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തി​നെ പു​റം​ലോ​ക​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ല്ലാ​ർ - മാ​ങ്കു​ളം റോ​ഡി​ന് ശാ​പ​മോ​ക്ഷ​മാ​യി.
റീ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​ല്ലാ​ർ - മാ​ങ്കു​ളം റോ​ഡി​ന് 13 കോ​ടി രൂ​പ​യും മൂ​ന്നാ​ർ- ല​ക്ഷ്മി - വി​രി​പാ​റ റോ​ഡി​ന് 2.5 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ച് ടെ​ക്നി​ക്ക​ൽ അ​നു​മ​തി ആ​യ​താ​യി പൊ​തു​മ​രാ​മ​ത്ത് ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. റോ​ഡി​ന്‍റെ ടെ​ൻ​ഡ​ർ നോ​ട്ടി​ഫി​ക്കേ​ഷ​നും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.
കാ​ല​ങ്ങ​ളാ​യു​ള്ള മാ​ങ്കു​ള​ത്തെ ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​മാ​യി​രു​ന്നു ഈ ​ര​ണ്ടു റോ​ഡു​ക​ളു​ടേ​യും ന​വീ​ക​ര​ണം. മാ​ങ്കു​ള​ത്തെ ജ​ന​ങ്ങ​ൾ നി​ര​വ​ധി ത​വ​ണ ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി സ​മ​ര​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ നാ​ഷ​ണ​ൽ ഹൈ​വേ നി​ല​വാ​ര​ത്തി​ലു​ള്ള ബി​എം​ബി​സി റോ​ഡു​ക​ളാ​യി മാ​റും. ക​ലു​ങ്കു​ക​ളു​ടേ​യും ഡ്ര​യി​നേ​ജു​ക​ളു​ടേ​യും നി​ർ​മാ​ണം ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് എ​സ്റ്റി​മേ​റ്റ് അ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.
ടെ​ൻ​ഡ​ർ നോ​ട്ടി​ഫി​ക്കേ​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ചെ​ങ്കി​ലും കാ​ല​വ​ർ​ഷ​ത്തി​നു​ശേ​ഷം മാ​ത്ര​മേ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ളൂ​വെ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.