ചെ​മ്മ​ണ്ണാ​ർ സ്കൂ​ളി​ൽ ഇ​ല​ക്ട്രോ ഹ​ണ്ട് - 19
Friday, February 15, 2019 10:16 PM IST
നെ​ടു​ങ്ക​ണ്ടം: ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ട​ൽ ടി​ങ്ക​റിം​ഗ് ഫെ​സ്റ്റ് - ഇ​ല​ക്ട്രോ ഹ​ണ്ട് 2019 - ആ​രം​ഭി​ച്ചു. വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്ന് ശാ​സ്ത്രാ​ഭി​രു​ചി​യു​ള്ള 40 കു​ട്ടി​ക​ൾ ഫെ​സ്റ്റി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.
ഫെ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ടോ​മി ലൂ​ക്ക ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ നി​ർ​വ​ഹി​ച്ചു. ഉ​ടു​ന്പ​ൻ​ചോ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ജി​മ്മി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ​ഫ് ജോ​ണ്‍, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലാ​ലു തോ​മ​സ്, ജോ​യി കി​ഴ​ക്കേ​പ്പ​റ​ന്പി​ൽ, സോ​ളി ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫെ​സ്റ്റ് ഇ​ന്നു സ​മാ​പി​ക്കും.

ആ​ത്മാ​ഭി​ഷേ​ക ധ്യാ​നം

തോ​പ്രാം​കു​ടി: അ​മ​ല ക​പ്പൂ​ച്ചി​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ 20-ന് ​രാ​വി​ലെ എ​ട്ടു​വ​രെ ആ​ത്മാ​ഭി​ഷേ​ക ധ്യാ​നം ന​ട​ക്കും. ഫോ​ണ്‍: 9446106249, 9435553300.

ബ​ജ​റ്റ് അ​വ​ലോ​ക​നം

ല​ബ്ബ​ക്ക​ട: ജെ​പി​എം കോ​ള​ജ് കൊ​മേ​ഴ്സ് - ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ​വ​ർ​ഷ​ത്തെ കേ​ന്ദ്ര - സം​സ്ഥാ​ന ബ​ജ​റ്റു​ക​ളു​ടെ അ​വ​ലോ​ക​നം 18-ന് ​രാ​വി​ലെ 9.45-ന് ​കോ​ള​ജ് സെ​മി​നാ​ർ ഹാ​ളി​ൽ ന​ട​ത്തും.
പ​ത്താ​മു​ട്ടം സെ​ന്‍റ് ഗി​റ്റ്സ് കോ​ള​ജി​ലെ കോ​ർ​പ​റേ​റ്റ് ഇ​ക്ക​ണോ​മി​ക്സ് ത​ല​വ​ൻ ഡോ. ​കെ.​കെ. ജോ​ണ്‍ നേ​തൃ​ത്വം​ന​ൽ​കും. കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ജോ​ബി ചു​ള്ളി, പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​എം. മാ​ത്യു, ബ​ർ​സാ​ർ ഫാ. ​ജോ​ബി​ൻ കൂ​നം​പാ​റ​യി​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ലി​റ്റോ കൂ​ലി​പ്പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.