ജില്ലാ ബാ​ങ്ക് മാ​നേ​ജ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം കാ​ട്ടാ​ന ആ​ക്ര​മി​ച്ചു
Friday, February 15, 2019 10:16 PM IST
മ​റ​യൂ​ർ: വാ​യ്പാ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കാ​ന്ത​ല്ലൂ​രി​ലെ​ത്തി മ​ട​ങ്ങി​യ ഇ​ടു​ക്കി ജി​ല്ലാ​സ​ഹ​ക​ര​ണ ബാ​ങ്ക് മാ​നേ​ജ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം കാ​ട്ടാ​ന ആ​ക്ര​മി​ച്ചു. മ​റ​യൂ​ർ - കാ​ന്ത​ല്ലൂ​ർ റോ​ഡി​ൽ കാ​ര​യൂ​ർ ച​ന്ദ​ന റി​സ​ർ​വി​നോ​ടു​ചേ​ർ​ന്ന വെ​ട്ടു​കാ​ട് ഭാ​ഗ​ത്ത് മാ​നേ​ജ​ർ കെ.​എം. റെ​ജി സ​ഞ്ച​രി​ച്ചി​ച്ച കാ​റാ​ണ് കാ​ട്ടാ​ന​യു​ടെ മു​ന്നി​ൽ​പ്പെ​ട്ട​ത്.
ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം.
വെ​ട്ടു​കാ​ട് ഭാ​ഗ​ത്ത് കാ​ട്ടാ​ന​യെ ന​ടു​റോ​ഡി​ൽ​ക​ണ്ട് ഡ്രൈ​വ​ർ വാ​ഹ​നം പി​ന്നോ​ട്ടെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ഴാ​ണ് ചി​ന്നം​വി​ളി​ച്ച് കാ​ട്ടാ​ന കാ​റി​നു​നേ​രെ പാ​ഞ്ഞ​ടു​ത്ത​ത്.
വാ​ഹ​ന​ത്തെ ആ​ക്ര​മി​ക്കാ​ൻ തു​നി​ഞ്ഞെ​ങ്കി​ലും പി​ന്നോ​ട്ട് ഓ​ടി​കൊ​ണ്ടി​രു​ന്ന​തി​നാ​ൽ തു​ന്പി​കൈ​കൊ​ണ്ടു​ള്ള അ​ടി മാ​ത്ര​മാ​ണ് ബോ​ണ​റ്റി​ൽ ഏ​റ്റ​ത്.
പി​ന്നീ​ട് കാ​ട്ടാ​ന കൂ​ടു​ത​ൽ ആ​ക്ര​മ​ണ​ത്തി​ന് മു​തി​രാ​തെ റോ​ഡ​രി​കി​ലു​ള്ള കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ​തി​നാ​ൽ യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ടു.
ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി കീ​ഴാ​ന്തൂ​ർ - വെ​ട്ടു​കാ​ട് മേ​ഖ​ല​യി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​ണ്.